ലൈംഗികത്തൊഴിലാളികളെ ടെക്കികളാക്കാം

ചൊവ്വാഴ്ചയാണ് ലൈംഗികത്തൊഴിലാളികളുടെ പുനരധിവാസം സംബന്ധിച്ച പ്രശ്‌നം പരിഗണിക്കുമ്പോള്‍ കോടതി ഇക്കാര്യം പറഞ്ഞത്. നല്ല സാങ്കേതിക പരിശീലനവും വിദ്യാഭ്യാസവും നല്‍കുകയാണെങ്കില്‍ ഇത്തരം തൊഴിലില്‍ എത്തിപ്പെട്ടവരെ നല്ല സാങ്കേതിക വിദഗ്ധരാക്കി മാറ്റാന്‍ കഴിയും.
നല്ല രീതിയില്‍ പുനരധിവാസം നല്‍കുകയും വരുമാനത്തിനുള്ള വഴി കണ്ടെത്തിക്കൊടുക്കുകയും ചെയ്താല്‍ മാത്രമേ ഈ ജോലിയില്‍ നിന്നും അവരെ പൂര്‍ണമായും മാറ്റാന്‍ കഴിയുകയുള്ളു-കോടതി ചൂണ്ടിക്കാട്ടി.
പലപ്പോഴും സമൂഹം ഉദാരതകാണിക്കാന്‍ തയ്യാറാവാത്തതുമൂലമാണ് പല പാവപ്പെട്ട സ്ത്രീകള്‍ക്കും ലൈംഗിക വൃത്തിയിലേയ്ക്ക് തിരിയേണ്ടിവരുന്നത്. പലരും ദാരിദ്ര്യം കൊണ്ട് ഈ ജോലിയില്‍ എത്തിപ്പെട്ടവരാണ്. ലൈംഗികത്തൊഴിലാളികളുടെ പിനരധിവാസത്തിനായി യുവജനങ്ങളും മുന്നോട്ടുവരണം- കോടതി നിര്‍ദ്ദേശിച്ചു.
ഇക്കാര്യത്തില്‍ പൊതുജനങ്ങളില്‍ നിന്നും അഭിപ്രായമാരായാനായി ഒരു ഇമെയില്‍ ഐഡി ഉണ്ടാക്കാനും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.












Click it and Unblock the Notifications