സദാനന്ദ ഗൗഡ കര്‍ണാടക മുഖ്യമന്ത്രി

നിയമസഭാകക്ഷിയോഗത്തിലാണ് ഈ തീരുമാനമുണ്ടായത്. വോട്ടെടുപ്പിലൂടെയാണ് പുതിയ മുഖ്യമന്ത്രിയായി ഗൗഡയെ തിരഞ്ഞെടുത്തത്.
ഉഡുപ്പി ചിക്‍മംഗളൂര്‍ ജില്ലയില്‍ നിന്നുള്ള എംപിയാണ് 48 വയസുളള സദാനന്ദ ഗൗഡ. വോട്ടെടുപ്പില്‍ 65പേര്‍ സദാനന്ദയ്ക്ക് അനുകൂലമായി വോട്ട് ചെയ്തു.
നേരത്തേ ഖനിവിവാദത്തില്‍കുടുങ്ങി രാജിവച്ചശേഷവും യെഡിയൂരപ്പ സ്വന്തം അനുയായികളില്‍ ആരെയെങ്കിലും മുഖ്യമന്ത്രിയാക്കണമന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുയായിരുന്നു.
ഇത് ബിജെപി നേതൃത്വത്തെ വെട്ടിലാക്കിയിരുന്നു. ഒടുവല്‍ താന്‍ പിടിച്ചേടത്തുതന്നെ കാര്യങ്ങള്‍ എത്തിക്കുന്നതില്‍ യെഡിയൂരപ്പ വിജയം കണ്ടിരിക്കുകയാണ്.
എതിര്‍ വിഭാഗം നേതാവും മുന്‍ സംസ്‌ഥാന പ്രസിഡന്റും യെഡിയൂരപ്പ ഉള്‍പ്പെടുന്ന ലിംഗായത്ത് സമുദായാംഗവുമായ ജഗദീഷ് ഷെട്ടാറാണ് പരാജയപ്പെട്ടത് . ഇദ്ദേഹത്തിന് 52 വോട്ടുകള്‍ ലഭിച്ചു.
കേരള-കര്‍ണാടക അതിര്‍ത്തിയിലുള്ള മന്‍ഡേകൊലു ഗ്രാമത്തില്‍ ജനിച്ച സദാനന്ദ ഗൗഡ എബിവിപിയിലൂടെയാണ് രാഷ്‌ട്രീയത്തിലെത്തിയത്.
1994 ആദ്യമായി നിയമസഭയിലെത്തി. 1999-2004 കാലഘട്ടത്തില്‍ സംസ്‌ഥാന പ്രതിപക്ഷ ഉപനേതാവായിരുന്നു. പിന്നീട് ബിജെപി ദേശീയ സെക്രട്ടറിയായി. 2004 ല്‍ ലോക്‌സഭാഗമായി. രണ്ടു വര്‍ഷത്തിന് ശേഷം പാര്‍ട്ടി സംസ്‌ഥാന അധ്യക്ഷനായി.












Click it and Unblock the Notifications