കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചിരഞ്ജീവിയുടെ കോണ്‍ഗ്രസ് പ്രവേശനം ഏഴിന്

  • By Ajith Babu
Google Oneindia Malayalam News

Chiranjeevi
ഹൈദരാബാദ്: തെലുങ്ക് സൂപ്പര്‍ താരവും തിരുപ്പതി എംഎല്‍എയുമായി ചിരഞ്ജീവി ആഗസ്റ്റ് ഏഴിന് കോണ്‍ഗ്രസില്‍ ചേരും. ദില്ലിയിലെത്തി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ സന്ദര്‍ശിച്ചശേഷമായിരിക്കും ചിരഞ്ജീവി പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വം സ്വീകരിക്കുക.

പ്രജാരാജ്യം പാര്‍ട്ടി സാങ്കേതികമായി നേരത്തെ കോണ്‍ഗ്രസില്‍ ലയിപ്പിച്ചിരുന്നെങ്കിലും ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനചടങ്ങുകള്‍ നടന്നിരു്‌നനില്ല. തെലുങ്കാന പ്രശ്‌നത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ രാഷ്ട്രീയ സ്ഥിതി കണക്കിലെടുത്താണ് പരിപാടി അനിശ്ചിതമായി നീണ്ടത്.

ഇതിനെത്തുടര്‍ന്നാണ് ആഡംബര പരിപാടികള്‍ ഒഴിവാക്കി കോണ്‍ഗ്രസിലേയ്ക്കുള്ള പ്രവേശന നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ചിരഞ്ജീവിയോട് നിര്‍ദ്ദേശിച്ചത്. ഇത് ചിരഞ്ജീവി അംഗീകരിക്കുകയായിരുന്നു. ചൊവ്വാഴ്ച സോണിയാഗാന്ധി ഫോണില്‍ വിളിച്ചാണ് ചിരഞ്ജീവിയെ കോണ്‍ഗ്രസില്‍ പ്രാഥമികാംഗത്വം എടുക്കാന്‍ ദില്ലിയിലേക്ക് ക്ഷണിച്ചത്.

അതേസമയം പ്രജാരാജ്യം പാര്‍ട്ടിയുടെ എം.എല്‍.എമാരുള്‍പ്പെടെയുള്ള മറ്റ് നേതാക്കള്‍ ആന്ധ്രപ്രദേശ് കോണ്‍ഗ്രസ് ആസ്ഥാനത്ത് പ്രവേശന നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കും.

English summary
Congress president Sonia Gandhi on Tuesday extended an invitation to Prajarajyam chief and Tirupati legislator K Chiranjeevi asking him to visit New Delhi between August 7 and 10 so that he can take the primary membership of Congress party.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X