കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജയ്ക്ക് ടാറ്റ 20കോടി രൂപ നല്‍കിയെന്ന് ബല്‍വ

  • By Lakshmi
Google Oneindia Malayalam News

Balwa And Tata
ദില്ലി: സ്‌പെക്ട്രം അഴിമതിക്കേസില്‍ ജയില്‍ കഴിയുന്ന മുന്‍ ടെലികോം മന്ത്രി എ രാജയ്ക്ക് ടാറ്റ 20കോടി രൂപ സംഭാവന നല്‍കിയെന്ന് വെളിപ്പെടുത്തല്‍.

രാജയുടെ അഭ്യര്‍ഥന പ്രകാരം തമിഴ്‌നാട്ടിലെ പെരുമ്പല്ലൂരില്‍ മെഡിക്കല്‍ കോളെജ് സ്ഥാപിക്കാനാണ് ടാറ്റ പണം നല്‍കിയതെന്നാണ് വിവരം, സ്വാന്‍ ടെലികോം പ്രൊമോട്ടര്‍ ഷാഹിദ് ഉസ്മാന്‍ ബല്‍വയുടെ മൊഴിയിലാണ് ഇക്കാര്യം പറയുന്നത്.

രത്തന്‍ ടാറ്റ 2009 സെപ്റ്റംബര്‍ 15 ന് രാജക്കയച്ച കത്തിനെക്കുറിച്ച് അന്വേഷണം വേണമെന്ന് ബല്‍വയുടെ അഭിഭാഷകന്‍ മജീദ് മേമന്‍ ആവശ്യപ്പെട്ടു. സംഭാവനകളും കോഴയ്ക്കു തുല്യമായി കരുതണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം.

രത്തന്‍ ടാറ്റയുടെ കത്തില്‍ സ്‌പെഷ്യല്‍ കേസ് എന്ന് പറഞ്ഞുകൊണ്ടാണ് പണം അനുവദിക്കുന്നത്. ഈ പ്രയോഗം പണം നല്‍കലിന് പിന്നിലെ ലക്ഷ്യത്തില്‍ സംശയമുണ്ടാക്കുന്നുവെന്ന് അഭിഭാഷകന്‍ പറഞ്ഞു. 2 ജി സ്‌പെക്ട്രം അനുവദിക്കുന്നതില്‍ ടാറ്റ പിഴവുകള്‍ വരുത്തിയിട്ടില്ലെന്നുള്ള സിബിഐയുടെ കണ്ടെത്തലിനെയും അഭിഭാഷകന്‍ വിമര്‍ശിച്ചിട്ടുണ്ട്.

നേരത്തേ സ്‌പെക്ട്രം കേസില്‍ ടാറ്റ ഗ്രൂപ്പ് ഉടമസ്ഥന്‍ രത്തന്‍ ടാറ്റയ്ക്ക് സിബിഐ ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. എന്നാല്‍ ബല്‍വയുടെ വെളിപ്പെടുത്തല്‍ ടാറ്റയെ വീണ്ടും കുഴപ്പത്തിലാക്കാനാണ് സാധ്യത.

English summary
The investigating agency Central Bureau of Investigation (CBI) had given a clean chit to the Tatas in 
 
 the 2G spectrum scam. But an accused in the case, Shahid Balwa seems unconvinced over CBI's decision. Balwa reiterated the question - why did the Tatas 'donate' Rs 20 crore to a medical college cum hospital in Perambalur in Tamil Nadu according to former telecom minister A Raja's demand?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X