2 വയസ്സുകാരന്‍ മൂന്നാംനിലയില്‍ നിന്ന് വീണ് മരിച്ചു
ബാംഗ്ലൂര്‍: രണ്ടു വയസ്സുകാരന്‍ മൂന്നാം നിലയില്‍ നിന്ന് വഴുതി വീണ് മരിച്ചു. മുഹമ്മദ് നൂര്‍ ആണ് ബൈത്തരായണപുരയിലുള്ള തന്റെ വീടിന്റെ മൂന്നാം നിലയില്‍ നിന്ന് വീണ് മരിച്ചത്.
രണ്ടാം നിലയിലുള്ള ഗ്രില്ലിലൂടെയാണ് കുട്ടി മുകളിലെ നിലയിലെത്തിയത്. തുടര്‍ന്ന് ഭിത്തിയില്‍ പിടിച്ചു കയറാന്‍ ശ്രമിക്കുന്നതിനിടെ കാല്‍വഴുതി താഴെ വീഴുകയായിരുന്നു.
ഉടന്‍ തന്നെ വിക്ടോറിയ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി മരിച്ചു. പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞാലുടന്‍ മൃതദേഹം വീട്ടുകാര്‍ക്ക് വിട്ടുകൊടുക്കുമെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
ഒരാഴ്ച മുന്‍പാണ് ബാംഗ്ലൂരില്‍ 18 മാസം പ്രായമുള്ള കുട്ടി ഓന്‍പതാം നിലയില്‍ നിന്നു വീണു മരിച്ചത്.












Click it and Unblock the Notifications