വെറ്ററന്‍സ് അത്‌ലറ്റിക്‌സ് മീറ്റ് വ്യാഴാഴ്ച
ചെന്നൈ: 31ാമത് ദേശീയ വെറ്ററന്‍സ് അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പ് വ്യാഴാഴ്ച മുതല്‍ പുതുച്ചേരിയില്‍ ആരംഭിക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 2000ഓളം താരങ്ങള്‍ പങ്കെടുക്കും. മല്‍സരങ്ങള്‍ നാലുദിവസം നീണ്ടു നില്‍ക്കുമെന്ന് സംഘാടകരായ വെറ്ററന്‍സ് അത്‌ലറ്റിക്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.
ഇന്ദിരാഗാന്ധി സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ നടക്കുന്ന ഉദ്ഘാടനച്ചടങ്ങില്‍ പുതുച്ചേരി ലെഫ്റ്റനന്റ് ഗവര്‍ണര്‍ ഇക്ബാല്‍ സിങ്, മുഖ്യമന്ത്രി എന്‍ രംഗസ്വാമി, സ്പീക്കര്‍ സഭാപതി, കായിക മന്ത്രി കല്യാണസുന്ദരം എന്നിവര്‍ പങ്കെടുക്കും.












Click it and Unblock the Notifications