കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബസ് ചാര്‍ജ് വര്‍ധനയ്ക്ക് മന്ത്രിസഭയുടെ പച്ചക്കൊടി

  • By Nisha Bose
Google Oneindia Malayalam News

തിരുവനന്തപുരം: ബസ് ചാര്‍ജ് കൂട്ടാനുള്ള തീരുമാനത്തിന് മന്ത്രിസഭയുടെ അംഗീകാരം. ഇതോടെ മിനിമം ചാര്‍ജ് അഞ്ചു രൂപയാകും. എന്നാല്‍ വിദ്യാര്‍ഥികളുടെ യാത്രാനിരക്കില്‍ വര്‍ധനയുണ്ടാകില്ല. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് ഈ തീരുമാനം

നിരക്കു വര്‍ധന സംബന്ധിച്ചു കഴിഞ്ഞ സര്‍ക്കാര്‍ നിയോഗിച്ച കമ്മിഷന്റെ റിപ്പോര്‍ട്ട് ചൊവ്വാഴ്ചത്തെ മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്തിരുന്നു.
ഓര്‍ഡിനറി ബസിനു മിനിമം നിരക്ക് നാലു രൂപയില്‍നിന്ന് അഞ്ചായും ഫാസ്റ്റിനു മിനിമം നിരക്ക് അഞ്ചു രൂപയില്‍നിന്ന് ഏഴായും വര്‍ധിപ്പിക്കണമെന്നാണു കമ്മിഷന്‍ ശുപാര്‍ശ ചെയ്തിരുന്നത്. എന്നാല്‍ ബസ് ഉടമകള്‍ കൂടുതല്‍ നിരക്കു വര്‍ധന ആവശ്യപ്പെട്ടിരുന്നു.

അടുത്ത മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്തിട്ടേ നിരക്കു വര്‍ധനയുടെ കാര്യത്തില്‍ അന്തിമ തീരുമാനമാകൂവെന്നു മന്ത്രി വിഎസ്. ശിവകുമാര്‍ അറിയിച്ചിരുന്നു.

English summary
Cabinet approves the advice toincrease the minimum bus charge d to Rs. 5. But the bus fare for students will remain the same.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X