പറവൂര്‍ പ്രതികള്‍ക്ക് ജയിലില്‍ മദ്യസല്‍ക്കാരം
ആലുവ: പറവൂര്‍, കോതമംഗലം പെണ്‍വാണിഭക്കേസുകളിലെ പ്രതികള്‍ക്ക് സബ് ജയിലില്‍ മദ്യസല്‍ക്കാരത്തിനു സൗകര്യമൊരുക്കിയതായി ആരോപണം.
ഇതിനെത്തുടര്‍ന്ന് സൂപ്രണ്ട് അടക്കം അഞ്ച് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി. ഇതോടൊപ്പം പെണ്‍വാണിഭക്കേസ് പ്രതികളായ 30 വിചാരണത്തടവുകാരെ ചൊവ്വാഴ്ട ആലുവ സബ് ജയിലില്‍ നിന്നു വിയ്യൂര്‍ ജയിലിലേക്കു മാറ്റുകയും ചെയ്തിട്ടുണ്ട്.
പ്രതികള്‍ക്കു സബ് ജയിലില്‍ മദ്യസല്‍ക്കാരം നടത്തിയ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് ഒരാഴ്ച മുന്‍പു നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ത്രീ സ്വാതന്ത്ര്യ സംരക്ഷണ മുന്നണിയുടെ പേരില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. തുടര്‍ന്ന് ജയില്‍ എജിഡിപിയുടെ നിര്‍ദേശപ്രകാരം നടന്ന അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
സബ് ജയില്‍ സൂപ്രണ്ട് പി.പി വര്‍ഗീസിനെ മട്ടാഞ്ചേരി സബ് ജയിലിലേക്കും ഹെഡ് വാര്‍ഡന്‍മാരായ അനില്‍കുമാര്‍, കെ.ഒ റോക്കി, വാര്‍ഡന്‍മാരായ ബിജു വര്‍ഗീസ്, പ്രഭല്‍ എന്നിവരെ തൃക്കാക്കര ജില്ലാ ജയിലിലേക്കുമാണ് മാറ്റിയത്.












Click it and Unblock the Notifications