പീഡനം എയ്‍ഡ്‍സ് ബോധവല്‍ക്കരണ ഫിലിമിന്റെ ഷൂട്ടിനിടെ
കൊച്ചി: ചലച്ചിത്രസംവിധായകനും സംഘവും പറവൂര്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത് എയ്‍ഡ്‍സ് ബോധവല്‍ക്കരണത്തിനായുള്ള ടെലിഫിലിന്റെ ചിത്രീകരണവേളയില്‍.
ഈ ടെലിഫിലിമില്‍ നായികയാക്കാന്‍ പിതാവ് തന്നെയാണ് കുട്ടിയെ കൈമാറിയത്. ടെലിഫിലം ചിത്രീകരിക്കുന്നതിനിടെയാണ് സംവിധായകന്‍ ജസ്പാലും ചിത്രത്തിലെ നായകന്‍ പ്രിജിത്തും ഇസ്മയിലും പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.
ഇസ്മയിലിനൊപ്പമാണ് പിതാവ് പെണ്‍കുട്ടിയെ അഭിനയിക്കാന്‍ പറഞ്ഞയച്ചത്. പത്തനാപുരത്ത് ഗള്‍ഫുകാരന്റെ വീട്ടിലായിരുന്നു ചിത്രീകരണം. ഇംഗ്ലീഷ് പേരുള്ള ഈ ടെലിഫിലിം ഒരു ചാനലില്‍ സംപ്രേഷണം ചെയ്യുകയും ചെയ്തിരുന്നു.
എയ്‍ഡ്സിനെതിരേ സമൂഹത്തില്‍ ബോധവല്‍ക്കരണം പകരാനുള്ള ടെലിഫിലിമിന്റെ ചിത്രീകരണത്തിനിടെയാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സംവിധായകനും നായകനും ചേര്‍ന്നു പീഡിപ്പിച്ചതെന്ന വിവരം അന്വേഷണ ഉദ്യോഗസ്ഥരെ അത്ഭുതപ്പെടുത്തി.
ഇവര്‍ക്കൊപ്പം പെണ്‍കുട്ടിയെ പീഡിപ്പിച്ച മറ്റൊരാളെയും െ്രെകംബ്രാഞ്ച് അന്വേഷിച്ചുവരികയാണ്. ടെലിഫിലിം, സീരിയല്‍ നിര്‍മാണ കാലയളവില്‍ കുട്ടന്‍ ആലപ്പുഴ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ജസ്പാല്‍ 'ചാവേര്‍പ്പട' എന്ന ചലച്ചിത്രത്തിന്റെ സംവിധായകനായതോടെയാണ് ടി.എസ്. ജസ്പാല്‍ എന്നു പേരുമാറ്റിയത്. കേസില്‍ ഇതുവരെ 153 പേരെ പ്രതിചേര്‍ത്തിട്ടുണ്ട്. ഇതില്‍ 75 പേര്‍ അറസ്റ്റിലായി.












Click it and Unblock the Notifications