ഭൂട്ടോ വധക്കേസ് പ്രതിക്ക് ഉന്നതജയം
ഇസ്ലാമാബാദ്: ബേനസീര്‍ ഭൂട്ടോ വധകേസിലെ പ്രതിയ്ക്ക് പത്താം ക്ലാസ് പരീക്ഷയില്‍ ഉന്നത ജയം. ഇപ്പോള്‍ അഡ്യാല ജയിലില്‍ കഴിയുന്ന അബ്ദുല്‍ റഷീദ് അഹമ്മദ് ആണ് 1050 ല്‍ 848 മാര്‍ക്കോടെ പത്താം ക്ലാസില്‍ ഉന്നതവിജയം നേടിയത്.
2007ല്‍ റാവല്‍പിണ്ടിയില്‍ വച്ചാണ് ബേനസീര്‍ ഭൂട്ടോ കൊല്ലപ്പെട്ടത്. തുടര്‍ന്ന് 2008ലാണ് അബ്ദുല്‍ റഷീദ് അറസ്റ്റിലായത്. അപ്പോള്‍ അകോറ കട്ടക്കിലെ മദ്രസയില്‍ പഠിക്കുകയായിരുന്നു അബ്ദുല്‍ റഷീദ്.
പഠനം പൂര്‍ത്തിയാക്കണമെന്ന് അബ്ദുല്‍ റഷീദ് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് അധ്യാപകരേയും മറ്റും ഏര്‍പ്പാടാക്കി കൊടുക്കുകയായിരുന്നു. മികച്ച നേട്ടത്തിന് ഇയാള്‍ക്ക് ബഹുമതി നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് ജയില്‍ സൂപ്രണ്ട് മൊഹീസ് റഫീക്ക് അറിയിച്ചു.












Click it and Unblock the Notifications