ബ്രസീലില്‍ വിമാനം തകര്‍ന്ന് എട്ടുമരണം
റിയോഡി ജനീറോ: ബ്രസീലിലെ തെക്കന്‍ പ്രവിശ്യയായ സാന്റാ കാതറീനയില്‍ എയര്‍ഫോഴ്‌സ് വിമാനം തകര്‍ന്ന് എട്ടു പേര്‍ മരിച്ചു. രാവിലെ 11.35ഓടെ റിയോഡിജനീറയില്‍ നിന്നും പറന്നുയര്‍ന്ന വിമാനം റഡാര്‍ സ്‌ക്രീനില്‍ നിന്നു അപ്രത്യക്ഷമാവുകയായിരുന്നു.
തുടര്‍ന്ന് 135 കിലോമീറ്റര്‍ അകലെയുള്ള ഫ്‌ളൊറിയാനോപോളിയില്‍ തകര്‍ന്നു വീണ നിലയില്‍ കണ്ടെത്തി. സി 98-എ വിഭാഗത്തില്‍ പെട്ട ഗ്രാന്റ് കാരവന്‍ വിമാനമാണ് അപകടത്തില്‍ പെട്ടത്. 2011ല്‍ മാത്രം ബ്രസീലിയന്‍ എയര്‍ഫോഴ്‌സിനുണ്ടാവുന്ന അഞ്ചാമത്തെ അപകടമാണിത്. ഉന്നതതല അന്വേഷണം ആരംഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications