ജിയാങ്‌മെന്‍ നഗരത്തില്‍ നായകള്‍ക്കു വിലക്ക്
ബെയ്ജിങ്: പൊതുസ്ഥലങ്ങളില്‍ നായകള്‍ക്കുവിലക്കേര്‍പ്പെടുത്തി ഒരു ചൈനീസ് നഗരം. ഇനി അബദ്ധവശാല്‍ ഏതെങ്കിലും നായ പൊതു സ്ഥലങ്ങളിലെത്തിയാല്‍ അതിനെ കൊല്ലുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ആഗസ്ത്് 26 മുതലാണ് ഈ നിയമം നടപ്പില്‍ വരുന്നത്.
ചൈനയിലെ ജിയാങ് മെന്‍ നഗരത്തിലാണ് ഈ വിലക്ക്.പൗരന്മാര്‍ ഈ നിയമത്തോട് സഹകരിക്കുമെന്നു തന്നെയാണ് വിശ്വാസം. വളര്‍ത്തുമൃഗങ്ങള്‍ തെരുവില്‍ അലഞ്ഞുതിരിയാതിരിക്കാനാണ് ഈ നീക്കം-ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് ചൈന ഡെയ്‌ലി റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍ നാട്ടുകാര്‍ക്ക് ഈ നിയമത്തിനോട് വലിയ മതിപ്പൊന്നും ഇല്ല. ഇത്തരത്തില്‍ മൃഗങ്ങളെ അന്യായമായി കൊല്ലുന്നതിനോട് പൊരുത്തപ്പെടാനാവില്ല. വളര്‍ത്തുമൃഗങ്ങള്‍ക്കായി ലൈസന്‍സ് അനുവദിക്കുകയാണ് വേണ്ടത്. ജീവന് യാതൊരു വിലയുമില്ലാത്ത നടപടിയാണിതിതെന്നാണ് അവരുടെ അഭിപ്രായം.












Click it and Unblock the Notifications