കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിയാങ്‌മെന്‍ നഗരത്തില്‍ നായകള്‍ക്കു വിലക്ക്

Google Oneindia Malayalam News

ബെയ്ജിങ്: പൊതുസ്ഥലങ്ങളില്‍ നായകള്‍ക്കുവിലക്കേര്‍പ്പെടുത്തി ഒരു ചൈനീസ് നഗരം. ഇനി അബദ്ധവശാല്‍ ഏതെങ്കിലും നായ പൊതു സ്ഥലങ്ങളിലെത്തിയാല്‍ അതിനെ കൊല്ലുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ആഗസ്ത്് 26 മുതലാണ് ഈ നിയമം നടപ്പില്‍ വരുന്നത്.

ചൈനയിലെ ജിയാങ് മെന്‍ നഗരത്തിലാണ് ഈ വിലക്ക്.പൗരന്മാര്‍ ഈ നിയമത്തോട് സഹകരിക്കുമെന്നു തന്നെയാണ് വിശ്വാസം. വളര്‍ത്തുമൃഗങ്ങള്‍ തെരുവില്‍ അലഞ്ഞുതിരിയാതിരിക്കാനാണ് ഈ നീക്കം-ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ട്‌ ചൈന ഡെയ്‌ലി റിപ്പോര്‍ട്ട് ചെയ്തു.

എന്നാല്‍ നാട്ടുകാര്‍ക്ക് ഈ നിയമത്തിനോട് വലിയ മതിപ്പൊന്നും ഇല്ല. ഇത്തരത്തില്‍ മൃഗങ്ങളെ അന്യായമായി കൊല്ലുന്നതിനോട് പൊരുത്തപ്പെടാനാവില്ല. വളര്‍ത്തുമൃഗങ്ങള്‍ക്കായി ലൈസന്‍സ് അനുവദിക്കുകയാണ് വേണ്ടത്. ജീവന് യാതൊരു വിലയുമില്ലാത്ത നടപടിയാണിതിതെന്നാണ് അവരുടെ അഭിപ്രായം.

English summary
Chinese city Jiangmen prohibited dogs from public places from august 26 onwards."We hope that all citizens will cooperate with us in creating a civilized Jiangmen and send their dogs to outskirts or rural areas," China Daily quoted an official as saying."It's unfair to kill all dogs without allowing people to get their dog a license. Doing this shows no respect for life," a resident said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X