കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുഷ് പോപ്പ് ഇനി ഫേസ് ബുക്കിനു സ്വന്തം

Google Oneindia Malayalam News

ന്യൂയോര്‍ക്ക്: പ്രസിദ്ധ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റായ ഫേസ്ബുക്ക് ഡിജിറ്റല്‍ പബ്ലിഷിങ് കമ്പനിയായ പുഷ് പോപ്പ് പ്രസ് സ്വന്തമാക്കി.
പബ്ലിഷിങ് ലോകത്ത് വിപ്ലവമുണ്ടാക്കിയ പുഷ് പോപ്പ് പ്രസ്സിനെ ഫേസ് ബുക്ക് വാങ്ങിയ കാര്യം ചൈനീസ് ഔദ്യോഗിക വാര്‍ത്താഏജന്‍സിയായ സിന്‍ഹ്വയാണ് റിപ്പോര്‍ട്ട് ചെയ്തത്.

ആപ്പിളിലെ മുന്‍ ഉദ്യോഗസ്ഥരായ മൈക്ക് മറ്റാസും കിമോണ്‍ സിന്റെരിസും ചേര്‍ന്നാണ് പുഷ് പോപ്പ് പ്രസ് തുടങ്ങിയത്. മുന്‍ അമേരിക്കന്‍ വൈസ് പ്രസിഡന്റ് അല്‍ഗോറിന്റെ ഔവര്‍ ചോയ്‌സ് എന്ന പുസ്തകം തയ്യാറാക്കിയതിലൂടെയാണ് ഈ കമ്പനി ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയത്.

എന്തായാലും ഫേസ് ബുക്കിന് ഡിജിറ്റല്‍ പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ പരിപാടിയൊന്നുമില്ല. മറിച്ച് ഈ സംവിധാനം ഫേസ് ബുക്കിലെ ഓരോ അംഗത്തിനും ഉപയോഗിക്കാന്‍ കഴിയുന്ന വിധം സൗജന്യമായി നല്‍കാനുള്ള ഒരുക്കത്തിലാണ്.

ഫേസ് ബുക്കിലുള്ള കോടി കണക്കിനാളുകള്‍ക്ക് ഇനി അവരുടെ പുസ്തകങ്ങള്‍ പുഷ് പോപ് പ്രസ് സഹായത്തോടെ ഡിജിറ്റല്‍ ലോകത്ത് എത്തിക്കാനാവും. ഫേസ് ബുക്ക് നെറ്റ്‌വര്‍ക്കുകളിലൂടെ ഈ പുസ്തകങ്ങള്‍ക്ക് വായനക്കാരെ കണ്ടെത്താനാവുമാവും.

English summary
Facebook bought a digital publishing company Push Pop Press. “We’re thrilled to confirm that we’ve acquired Push Pop Press, a startup whose groundbreaking software changes the way people publish and consume digital content,” Xinhua quoted Facebook
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X