കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബുര്‍ജ് ഖലീഫ തലതാഴ്ത്തും

Google Oneindia Malayalam News

Burj Khalifa
ജിദ്ദ: ലോകത്തിലെ ഏറ്റവും വലിയ ടവര്‍ സൗദി അറേബ്യയിലുയരുന്നു. 3280 അടി ഉയരുമുള്ള കിങ്ടവര്‍ നിര്‍മിക്കുന്നത് പ്രശസ്ത കണ്‍സ്ട്രക്ഷന്‍ കമ്പനിയായ ബിന്‍ലാദന്‍ ഗ്രൂപ്പാണ്. സൗദി അറേബ്യന്‍ രാജകുമാരന്‍ അല്‍വലീദ് ബിന്‍ തലാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

എമ്മാര്‍ നിര്‍മിച്ച യു.എ.ഇയിലെ ബുര്‍ജ് ഖലീഫയാണ് ഇപ്പോള്‍ ഉയരത്തില്‍ ഏറ്റവും വലുത്. 2717 അടി ഉയരത്തിലുള്ള കെട്ടിടത്തില്‍ 160 നിലകളില്‍ ആളുകള്‍ താമസിക്കുന്നുണ്ട്. കിങ് ടവര്‍ ഏകദേശം ഒരു കിലോമീറ്ററോളം ഉയരത്തിലായിരിക്കുമെന്നാണ് കരുതുന്നത്.

ഒരു പ്രമുഖ സാമ്പത്തികകേന്ദ്രമാവുന്നതോടൊപ്പം തന്നെ രാജ്യത്തിന്റെ സാംസ്‌കാരിക തനിമ മറ്റുള്ളവര്‍ക്കു പകര്‍ന്നു നല്‍കുകയെന്നതും ടവറിന്റെ ലക്ഷ്യമാണ്. ചിക്കാഗോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അഡ്രിയാന്‍ സ്മിത്-ഗോള്‍ഡാണ്‌ ടവര്‍ രൂപ കല്‍പ്പന ചെയ്യുന്നത്. 2008ല്‍ ആരംഭിക്കാനുദ്ദേശിച്ചതായിരുന്നെങ്കിലും ആഗോള സാമ്പത്തികപ്രതിസന്ധിയെ തുടര്‍ന്ന് വൈകുകയായിരുന്നു.

English summary
THE record for the world's tallest tower is going to saudi arabia.Saudi Arabian Prince Alwaleed bin Talal signed the deal to build the 3,280 feet high Kingdom Tower with the Binladen Group, a construction giant.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X