ഭക്ഷ്യപണപ്പെരുപ്പത്തില്‍ വര്‍ധനവ്
മുംബൈ: ജൂലൈ 23ന് അവസാനിച്ച ആഴ്ചയില്‍ ഭക്ഷ്യപണപ്പെരുപ്പം 8.04ലേക്ക് ഉയര്‍ന്നു. തൊട്ടുമുമ്പത്തെ അഴ്ച ഇത് 7.33 ശതമാനമായിരുന്നു. ഉള്ളിയുടെയും പഴവര്‍ഗ്ഗങ്ങളുടെയും പാലിന്റെയും വിലയിലാണ് വര്‍ധനവുണ്ടായത്.
രണ്ടു വര്‍ഷത്തെ ഏറ്റവും താഴ്ന്ന വിലയായിരുന്നു ഇത്.മുന്‍ വര്‍ഷത്തേക്കാള്‍ വിലയില്‍ 16.27 ശതമാനം കൂടുതലാണിത്. പയറുവര്‍ഗ്ഗങ്ങളുടെ വിലയില്‍ കാര്യമായ വര്‍ധനവുണ്ടാകാത്തതാണ് സൂചികയെ പിടിച്ചുനിര്‍ത്തുന്നത്.
വാര്‍ഷികാടിസ്ഥാനത്തില്‍ നോക്കുകയാണെങ്കില്‍ പയറുവര്‍ഗ്ഗങ്ങളുടെ വിലയില്‍ ഏഴുശതമാനത്തോളം കുറവുണ്ടായിട്ടുണ്ട്. പക്ഷേ, പാല്‍ വിലയില്‍ 10.26 ശതമാനം പച്ചക്കറി വിലയില്‍ 10.20 ശതമാനവും കൂടി.












Click it and Unblock the Notifications