കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റിലയന്‍സ് ഓഹരി ഇടിഞ്ഞു

Google Oneindia Malayalam News

മുംബൈ: അവസാനമണിക്കൂറുകളില്‍ ഓട്ടോ, റിയാലിറ്റി ഓഹരികളില്‍ അനുഭവപ്പെട്ട വില്‍പ്പന സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഇന്ത്യന്‍ ഓഹരി വ്യാഴാഴ്ചയും നഷ്ടത്തിലേക്ക് കൂപ്പുകുത്തി.

സെന്‍സെക്‌സ് 247.37 പോയിന്റ് കുറഞ്ഞ് ആറാഴ്ചയിലെ ഏറ്റവും താഴ്ന്ന 17693.18 ലെവലിലെത്തി. നിഫ്റ്റി 73 പോയിന്റ് താഴേക്കിറങ്ങി 5331.80ലാണ് ക്ലോസ് ചെയ്തത്.

വിപണിയെ നിയന്ത്രിക്കുന്ന ഓഹരികളിലൊന്നായ റിലയന്‍സ് ഇന്‍ഡസ്ട്രീസ് 12.65 പോയിന്റ് താഴ്ന്ന് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ലെവലായ 812.50ലാണ് കച്ചവടം അവസാനിപ്പിച്ചത്. 810.25 വരെ താഴ്ന്നതിനു ശേഷം തിരിച്ചുവരികയായിരുന്നു.

ഹിന്ദ് കോപ്പര്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഭാരത് പെട്രോളിയം, ടാറ്റാ ഗ്ലോബല്‍ ബിവറേജ് കമ്പനികളാണ് വ്യാഴാഴ്ച നേട്ടമുണ്ടാക്കിയത്.

ആദാനി പവര്‍, എച്ച്.ഡി.ഐ.എല്‍, ജിന്‍ഡാല്‍ സോ, മഹീന്ദ്ര, ശ്രീ രേണുകാ ഷുഗേഴ്‌സ് കമ്പനികളുടെ ഓഹരികള്‍ക്ക് നാലുശതമാനത്തിലേറെ ഇടിവുണ്ടായി.

English summary
Erasing early gains, the Bombay Stock Exchange benchmark Sensex fell sharply by 247 points at midsession today on fresh selling by funds on concerns that rising inflation might force more hike in interest rates. Reliance industries down to 52 week law
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X