Get Updates
Get notified of breaking news, exclusive insights, and must-see stories!

ബര്‍ലിനെ കാണാന്‍ പിണറായി പോയാലും തെറ്റ് :ലോറന്‍സ്

VS Achuthanadan
കൊച്ചി: ബര്‍ലിന്‍ കുഞ്ഞനന്തന്‍നായരുടെ വീട് സന്ദര്‍ശിച്ച വി.എസ്. അച്യുതാനന്ദനെതിരേ പരസ്യപ്രസ്താവനയുമായി മുതിര്‍ന്ന നേതാവും സിപിഎം സംസ്ഥാന കമ്മിറ്റിയംഗവുമായ എം.എം ലോറന്‍സ് രംഗത്ത്.

പാര്‍ട്ടിയുടെ വിലക്കു ലംഘിച്ച് ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരെ വി.എസ്. സന്ദര്‍ശിച്ചതു ധീരതയല്ലെന്നും അച്ചടക്കം എല്ലാവര്‍ക്കും ഒരു പോലെയാണെന്നുമാണ് ലോറന്‍സ് പറയുന്നത്.

ഇതേക്കുറിച്ച് തനിക്കുള്ള അഭിപ്രായം പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയില്‍ ഉന്നയിക്കും. ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ പാര്‍ട്ടി ബന്ധുവല്ല. അദ്ദേഹത്തിന്റെ വീട്ടില്‍ പോകരുതെന്ന് പാര്‍ട്ടി സെക്രട്ടറിയാണ് നിര്‍ദ്ദേശിച്ചത്. പാര്‍ട്ടി തീരുമാനം അനുസരിക്കാന്‍ എല്ലാവര്‍ക്കും ബാധ്യതയുണ്ട്. എത്ര ഉന്നതനായാലും പാര്‍ട്ടിശത്രുക്കളെ സന്ദര്‍ശിക്കുന്നത് ശരിയല്ല- ലോറന്‍സ് പറഞ്ഞു.

പാര്‍ട്ടി സഖാക്കളെ കൊല്ലാന്‍ നേതൃത്വം നല്‍കിയ കെ. സുധാകരനെ അങ്ങേയറ്റം സ്‌നേഹത്തോടെ കണക്കാക്കുകയും പിന്താങ്ങുകയും അയാളുടെ പാര്‍ട്ടിക്കു വേണ്ടി വോട്ട് പിടിക്കുകയും ചെയ്തയാളാണ് കുഞ്ഞനന്തന്‍ നായര്‍. അത്തരമൊരാളെ പാര്‍ട്ടിയുടെ ഭാഗമായി കാണാനാകില്ല.

അയാളെ വീട്ടില്‍ പോയി കാണുന്നത് ആരായാലും അത് വി.എസായാലും ലോറന്‍സായാലും പിണറായി വിജയനായാലും ശരിയല്ല. പാര്‍ട്ടിയെ ശത്രുവായി കണക്കാക്കുകയും തകര്‍ക്കാന്‍ എന്തും ചെയ്യാന്‍ മടിക്കാതിരിക്കുകയും ചെയ്തതിനു പുറത്താക്കപ്പെട്ട ഒരാളെ കാണാന്‍ പോകരുതെന്നു പാര്‍ട്ടി പറഞ്ഞാല്‍ അനുസരിക്കണം.

അതിനെ വെല്ലുവിളിച്ച് പോകുന്നതു ധീരതയോ പാര്‍ട്ടിബോധമോ അല്ല. ആ നിലപാട് പാര്‍ട്ടിക്കു നല്ലതല്ല. അച്ചടക്കം എല്ലാവര്‍ക്കും ഒരു പോലെയാണ്. അതാരു ലംഘിച്ചാലും തെറ്റുതന്നെയാണ് ലോറന്‍സ-് അിപ്രായപ്പെട്ടു.

എറണാകുളം ജില്ലാ സെക്രട്ടറി ഗോപി കോട്ടമുറിക്കലിനെതിരേ ഒളിക്യാമറ ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ അതു ഗുരുതരമായ തെറ്റാണെന്നും ലോറന്‍സ് അഭിപ്രായപ്പെട്ടു.

സിപിഎം പാലക്കാട് സമ്മേളനവും സേവ് സിപിഎം ഫോറം വിവാദവുമായി ബന്ധപ്പെട്ട് വി.എസ്. പക്ഷത്തിന്റെ വെട്ടിനിരത്തലിനിരയായ നേതാവാണ് എം.എം. ലോറന്‍സ്. ഏരിയാകമ്മിറ്റിയിലേക്കു തരം താഴ്ത്തപ്പെട്ട ലോറന്‍സ് പിന്നീട് സംസ്ഥാന കമ്മിറ്റിയില്‍ തിരിച്ചെത്തുകയായിരുന്നു.

ഇതിനു മുമ്പും പാര്‍ട്ടിയിലെ വിവാദങ്ങളില്‍ വി.എസിനെതിരേ തുറന്ന അഭിപ്രായങ്ങളുമായി ലോറന്‍സ് രംഗത്തെത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+