ലോക്പാല്‍ വ്യാഴാഴ്ച ലോക്‌സഭയില്‍

പ്രധാനമന്ത്രിയെയും ഉന്നതനീതിപീഠത്തെയും ലോക്പാലിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കാനുള്ള തീരുമാനത്തിനെതിരെ രംഗത്തു വന്ന അന്നാ ഹസാരെ
യും സംഘവും ലോക്‌സഭയില്‍ ബില്‍ അവതരിപ്പിക്കുന്നതു തടയണമെന്ന് ലോക്‌സഭാംഗങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം ബില്‍ വേഗം അവതരിപ്പിക്കുന്നതിനായി ബില്ലിന്റെ കരട് 48 മണിക്കൂര്‍ മുമ്പ് അംഗങ്ങള്‍ക്ക് വിതരണം ചെയ്യണമെന്ന വ്യവസ്ഥ ഒഴിവാക്കി തരണമെന്ന് സര്‍ക്കാര്‍ സ്പീക്കറോട് അഭ്യര്‍ഥിച്ചിട്ടുണ്ട്.
ഇപ്പോഴത്തെ ലോക്പാല്‍ ബില്‍ അധികാരത്തിലിരിക്കുന്ന സമയത്ത് പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ ഓഫീസിനെയും ബില്ലിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കാന്‍ നിര്‍ദേശിക്കുന്നു. കൂടാതെ ഉന്നത നീതിപീഠവും പാര്‍ലമെന്റിനകത്തെ എംപി.മാരുടെ പെരുമാറ്റവും ബില്ലിന്റെ പരിധിയില്‍ വരില്ല. ഇതിനെതിരെയാണ് അന്നാ ഹസാരെയും സംഘവും രംഗത്തു വന്നത്. ഈ ലോക്പാല്‍ ബില്‍ അനുസരിച്ച് പധാനമന്ത്രിക്കെതിരെയുള്ള ആരോപണങ്ങള്‍ സ്ഥാനമൊഴിഞ്ഞതിനുശേഷം മാത്രമേ അന്വേഷിക്കാനാവൂ എന്നതാണ് അവര്‍ ഉയര്‍ത്തിക്കാട്ടുന്നത്.
മുന്‍പ് ഒന്‍പത് തവണ ലോക്പാല്‍ ബില്‍ സഭയിലെത്തിയിട്ടുണ്ടെങ്കിലും എല്ലാതവണയും നിരസിക്കപ്പെട്ടു.












Click it and Unblock the Notifications