ലോക്‍പാല്‍ ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു

പ്രധാനമന്ത്രിയെയും ഉന്നതനീതിപീഠത്തെയും ലോക്‍പാലിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കാനുള്ള തീരുമാനത്തെ രൂക്ഷമായി വിമര്‍ശിക്കുന്ന അന്ന ഹസാരെയും സംഘവും ബില്ലിന്റെ അവതരണം തടയണമെന്ന് ലോക്‌സഭാംഗങ്ങളോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. പ്രതിഷേധ സൂചകമായി ഹസാരെയും സംഘവും ബില്ലിന്റെ പകര്‍പ്പ് കത്തിച്ചു.
പ്രധാനമന്ത്രിയെ ബില്ലിന്റെ പരിധിയില്‍ നിന്നൊഴിവാക്കിയത് ഭരണഘടനാവിരുദ്ധമാണെന്ന് ബി.ജെ.പി നേതാവ് സുഷ്മാ സ്വരാജ് വിമര്‍ശിച്ചു. ബില്‍ അവതരണത്തെ എതിര്‍ക്കുമെന്നു ബിജെപി നേതാക്കള്‍ സഭയില്‍ പറഞ്ഞു.
ബില്ലിന്റെ കരടിന് രൂപം നല്‍കിയതിന്റെ പേരില്‍ വിമര്‍ശനമുയരുന്നുണ്ടെങ്കിലും എത്രയും വേഗം അത് സഭയിലെത്തുന്നതാണ് നല്ലതെന്ന നിലപാടിലാണ് കേന്ദ്രസര്‍ക്കാര്‍.












Click it and Unblock the Notifications