ചെറിയമ്മയെ കൊന്ന് കവര്‍ച്ച, 44കാരന്‍ പിടിയില്‍
ന്യൂഡല്‍ഹി: ചെറിയമ്മയെ കൊന്ന് 50000 രൂപയും ആഭരണങ്ങളും തട്ടിയെടുത്ത കേസില്‍ 44കാരന്‍ പിടിയില്‍. ന്യൂഡല്‍ഹിയിലെ ഹരിനഗര്‍ പ്രദേശത്ത് താമസിക്കുന്ന പവിത്ര(64)യാണ് കൊലചെയ്യപ്പെട്ടത്. പവിത്രയുടെ സഹോദരി പുത്രനാണ് അറസ്റ്റിലായ അമര്‍ജീത് സിങ്.
വാതില്‍ തുറന്നു കൊടുത്തതിനാല്‍ അറിയുന്ന ആരോ ആണ് കൊലപാതകിയെന്ന നിഗമനത്തിലാണ് പോലിസ് നീങ്ങിയത്. മതപരമായ ചടങ്ങുകള്‍ ഉള്ളതിനാല്‍ വെജിറ്റേറിയന്‍ ഭക്ഷണങ്ങള്‍ മാത്രമാണ് വീട്ടില്‍ ഉണ്ടാക്കിയിരുന്നത്്. പക്ഷേ, മൈക്രോ വേവ് ഓവനില്‍ ചിക്കനും പുറത്ത് മദ്യകുപ്പിയും കണ്ടതോടെ പോലിസിന്റെ അന്വേഷണം ആ വഴിക്കു നീങ്ങി.
പവിത്രയുടെ സഹോദരി മഹേന്ദര്‍ കൗറിന്റെ മകന്‍ അമര്‍ജീത്തിനെയും പോലിസ് ആദ്യ റൗണ്ടില്‍ ചോദ്യം ചെയ്തിരുന്നു. ഒരാഴ്ച മുമ്പ് ഡല്‍ഹിയിലെത്തി ചെറിയമ്മയോട് കടം വീട്ടുന്നതിനായി പണം ചോദിച്ച കാര്യം ചോദ്യം ചെയ്യലില്‍ അമര്‍ജീത് അറിയിച്ചിരുന്നു. ചൂതാട്ടത്തില്‍ തല്‍പ്പരനായ അമര്‍ജീത് പലപ്പോഴും ഡല്‍ഹിയില്‍ വന്നിരുന്നതായി പോലിസിനു വ്യക്തമായി.
മൊബൈല്‍ ഫോണ്‍ ഡാറ്റകള്‍ പരിശോധിച്ചതില്‍ നിന്നും കൊലനടന്ന ദിവസം ഹരിനഗര്‍ ഭാഗത്ത് അമര്‍ജീത്തിന്റെ സാന്നിധ്യം വ്യക്തമായതോടെ അറസ്റ്റ് രേഖപ്പെടുത്തി.
അന്നും പണം ചോദിച്ചു. തരില്ലെന്നു തീര്‍ത്തു പറഞ്ഞതോടെ വീട്ടിനുള്ളില്‍ നിന്നു തന്നെ ഒരു കത്തിയെടുത്ത് മൃഗീയമായി കൊലപ്പെടുത്തിയതിനുശേഷം 50000 രൂപയും രണ്ട് സ്വര്‍ണവളകളും കൈക്കലാക്കിയതിനുശേഷമാണ് മടങ്ങുകയായിരുന്നു.












Click it and Unblock the Notifications