അഹമ്മദാബാദ്: ഒമ്പതുദിവസത്തെ ഗുജറാത്ത് സന്ദര്‍ശനത്തിനിറങ്ങിയ മഹാരാഷ്ട്രനവനിര്‍മാണ്‍ സേനയുടെ തലവന്‍ മനസ്സില്‍ ചിലതെല്ലാം കണക്കുകൂട്ടിയിട്ടുണ്ടെന്നു തീര്‍ച്ച. ആദ്യം ദിവസം തന്നെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയെ പ്രശംസകൊണ്ട് മൂടാന്‍ രാജ് താക്കറെ യാതൊരു പിശുക്കും കാണിച്ചില്ല. മോഡിയും ഒട്ടും കുറിച്ചില്ല. പഠനത്തിനായി സ്വിറ്റ്‌സര്‍ലന്റിനും മറ്റും പകരമായി ഗുജറാത്ത് തിരഞ്ഞെടുത്തതിനുള്ള അടക്കാനാവാത്ത നന്ദി അദ്ദേഹവും രേഖപ്പെടുത്തി.
ഗുജറാത്തിലെ മോഡി മോഡല്‍ വികസനം നേരിട്ടു പഠിയ്ക്കുന്നതിനാണ് രാജ് താക്കറെയും സംഘവും ഗുജറാത്തിലെത്തിയിട്ടുള്ളത്. മഹാരാഷ്ട്രയില്‍ ഇലക്ട്രിസിറ്റി, റോഡ് മേഖലയിലാണ് ഏറ്റവും കൂടുതല്‍ അഴിമതി നടക്കുന്നത്. ഗുജറാത്തില്‍ ഈ പ്രശ്‌നങ്ങളെ എങ്ങനെയാണ് അതിജീവിച്ചതെന്നാണ് പഠിയ്‌ക്കേണ്ടത്. രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും എന്തു രസതന്ത്രത്തിലാണ് പ്രവര്‍ത്തിക്കുന്നത്- വാര്‍ത്താസമ്മേളനത്തില്‍ എം.എന്‍.സി നേതാവ് പറഞ്ഞു.
ഈ സന്ദര്‍ശനത്തിനു രാഷ്ട്രീയമായും സാമ്പത്തികമായും ലക്ഷ്യങ്ങളുണ്ടെന്നാണ് ഗുജറാത്തിലെ അടക്കം പറച്ചില്‍. കാരണം രാജ് താക്കറെയുടെ ടൂര്‍ ഷെഡ്യൂളും അദ്ദേഹത്തോടൊപ്പമുള്ള വിദഗ്ധരുടെ പാനലും ശ്രദ്ധിച്ചാല്‍ ചിലതെല്ലാം മനസ്സിലാക്കാം.
Maharashtra Navnirman Sena (MNS) chief Raj Thackeray started his nine-day visit to Gujarat.“In Maharashtra, electricity, roads and corruption are a major problem. I want to see how Gujarat government has been able to address the issues of electricity and corruption. I also want to see how the system of politicians and state bureaucrats is working here, hand in hand,” Thackeray told media persons in Ahmedabad.