സദാനന്ദ ഗൗഡ അധികാരമേറ്റു

സദാനന്ദ ഗൗഡ മുഖ്യമന്ത്രിയായതിലൂടെ യഥാര്‍ത്ഥ വിജയം നേടിയത് രാജിവച്ച മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പയാണ്. രാജിവച്ചശേഷവും സ്വന്തം അനുയായിയെ മുഖ്യമന്ത്രിയാക്കണമെന്ന് വാശിപിടിച്ച് കേന്ദ്രനേതൃത്വത്തെ യെഡിയൂരപ്പ വെട്ടിലാക്കിയിരുന്നു.
ഒടുവില്‍ യെഡിയൂരപ്പ വിചാരിച്ച വഴിയ്ക്ക് തന്നെ കാര്യങ്ങള്‍ വന്നെത്തുകയായിരുന്നു. സദാനന്ദ ഗൗഡയുടെ വിജയം യെഡിയൂരപ്പയ്ക്ക് പാര്‍ട്ടിയിലെ കരുത്ത് തെളിയിക്കുന്നത് കൂടിയായി.
നിയമസഭയിലോ കര്‍ണാടക നിയമനിര്‍മാണ കൗണ്‍സിലിലോ അംഗമല്ലാത്ത ഗൗഡയ്ക്ക് ആറു മാസത്തിനകം വിജയിച്ച് എത്തേണ്ടതുണ്ട്. കൗണ്‍സിലിലേക്കു മല്‍സരിക്കാനാണു കൂടുതല്‍ സാധ്യത. വടക്കന്‍ കര്‍ണാടകയില്‍ ഒഴിവുള്ള കൊപ്പാള്‍ മണ്ഡലവും പരിഗണനയിലുണ്ട്. ലോക്‌സഭാംഗത്വം രാജിവയ്ക്കുന്നതോടെ ഉഡുപ്പിചിക്കമഗളൂര്‍ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പുമുണ്ടാകും.












Click it and Unblock the Notifications