ഭൂമി കയ്യേറ്റം: 2 ഡിഎംകെ നേതാക്കള്‍ അറസ്റ്റില്‍
ചെന്നൈ: ഭൂമി കയ്യേറ്റം ചെയ്ത കേസില്‍ രണ്ടു ഡിഎംകെ നേതാക്കള്‍ കൂടി അറസ്റ്റിലായി. ഈറോഡ് മേയറായ വിശ്വനാഥനും മുന്‍മന്ത്രി എന്‍കെകെപി രാജയുമാണ് അറസ്റ്റിലായത്. ഡിഎംകെ ഭരണകാലത്ത് ടെക്‌സ്റ്റെയില്‍സ് മന്ത്രിയായിരുന്നു രാജ. അധികാരത്തിലിരുന്നപ്പോഴും ഭൂമി കയ്യേറ്റത്തിന്റെ പേരില്‍ രാജ അറസ്റ്റിലായിട്ടുണ്ട്.
മുന്‍പ് മുതിര്‍ന്ന ഡിഎംകെ നേതാവായ വീരപാണ്ഡി അറുമുഖവും ചെപ്പോക്ക് എംഎല്‍എ ആയ ജെ അന്‍പഴകനും ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരുന്നു.
ഭൂമികയ്യേറ്റം അന്വേഷിക്കാന്‍ സര്‍ക്കാര്‍ പ്രത്യേക സെല്‍ രൂപീകരിച്ചിട്ടിട്ടുണ്ട്. എന്നാല്‍ അറസ്റ്റ് രാഷ്ട്രീയ പകപോക്കലാണെന്നാണ് ഡിഎംകെയുടെ ആരോപണം.












Click it and Unblock the Notifications