മന്ത്രിയെ പിന്‍വലിക്കില്ല: ബാലകൃഷ്ണ പിള്ള

യുഡിഎഫ് സര്‍ക്കാരിനെ പ്രശ്‌നത്തിലാക്കുന്നതൊന്നും ചെയ്യില്ലെന്നും ഗണേശിനെ മന്ത്രിസഭയില്‍ നിന്നും പിന്‍വലിക്കില്ലെന്നും പിള്ള വ്യക്തമാക്കി.
യുഡിഎഫ് സര്‍ക്കാര്‍ നല്ല നിലയില്‍ പോകുകയാണ്. എന്നാല്‍ മദ്യനയം ഉള്‍പ്പെടെ ചില കാര്യങ്ങളില്‍ കുറച്ചു കൂടി ശ്രദ്ധ വേണ്ടിയിരുന്നു. വിഎസ് അച്യുതാനന്ദന്റെ കാലത്തുള്ളതു പോലുള്ള പീഡനങ്ങള്‍ ഇപ്പോള്‍ ജയിലില്‍ ഇല്ല- പിള്ള പറഞ്ഞു
ഹൃദ്രോഗം അടക്കം പലരോഗങ്ങളും അലട്ടുന്നുണ്ടെന്നു ജയിലില്‍ നടത്തിയ പരിശോധനയില്‍ തെളിഞ്ഞതാണ്. വിദഗ്ധ ചികിത്സ ആവശ്യപ്പെടും. മെഡിക്കല്‍ കോളജിലെ ചികിത്സ വേണ്ടെന്നും മുന്‍പു ചികിത്സിച്ച ഡോക്ടര്‍മാര്‍ തന്നെ ചികിത്സിച്ചാല്‍ മതി- ബാലകൃഷ്ണപിളള പറഞ്ഞു.












Click it and Unblock the Notifications