കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അനാശാസ്യം ആരോപിച്ച് ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ചു

  • By Lakshmi
Google Oneindia Malayalam News

തിരുവന്തപുരം: ടെക്‌നോപാര്‍ക്കിലെ ഒരു ഉദ്യോഗസ്ഥനെ അനാശാസ്യക്കുറ്റം ആരോപിച്ച് മര്‍ദ്ദിച്ചു. കുടുംബത്തോടൊപ്പം യാത്രചെയ്യുകയായിരുന്ന ഉദ്യോഗസ്ഥനെ കവടിയാറില്‍ വച്ചാണ് സദാചാരപൊലീസ് പിടികൂടി മര്‍ദ്ദിച്ചത്.

സംഭവത്തില്‍ കവടിയാര്‍ സ്വദേശി രഘുരാജ്, അനില്‍, ബിഎസ് ഷിജു എന്നിവരെ പേരൂര്‍ക്കട പൊലീസ് അറസ്റ്റുചെയ്തു. ഉദ്യോഗസ്ഥന്‍ ഭാര്യയ്ക്കും അമ്മയ്ക്കുമൊപ്പം കവടിയാറിലെ ബന്ധുവീട്ടില്‍ സന്ദര്‍ശനത്തിനെത്തിയതായിരുന്നു.

ഇവിടെനിന്നും രാത്രി എട്ടുമണിയോടെ മടങ്ങുന്നതിനിടെയാണ് സദാചാരപൊലീസ് രംഗത്തെത്തിയത്. കാറിനുള്ളില്‍ അവിഹിതം നടക്കുകയാണെന്നായിരുന്നു ഇവരുടെ ആരോപണം. കാര്‍ തടഞ്ഞുവച്ച് ഇവര്‍ അസഭ്യം പറയാന്‍ തുടങ്ങി.

കാറില്‍ ഭാര്യയും അമ്മയുമാണെന്ന് യുവാവ് പറഞ്ഞുനോക്കിയെങ്കിലും ഇവര്‍ ചെവിക്കൊണ്ടില്ല. തുടര്‍ന്ന് വിവാഹ സര്‍ട്ടിഫിക്കറ്റ് കാണിക്കണം എന്നാവശ്യപ്പെട്ട് യുവാവിനെ വളഞ്ഞിട്ട് മര്‍ദ്ദിക്കുകയായിരുന്നു.

സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് മൂന്നുപേരെയും പിടികൂടി. ഇവരില്‍ രണ്ടുപേര്‍ തൊഴിലാളി യൂണിയന്‍ അംഗങ്ങളാണെന്ന് പൊലീസ് അറിയിച്ചു.

ജാമ്യമില്ലാ വകുപ്പുകള്‍ ഉള്‍പ്പെടെ ഏഴു കേസുകളാണ് ഇവര്‍ക്കെതിരെ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.

English summary
The Perurkada police arrested three men who had allegedly attacked a couple in a act of alleged ‘moral policing’ on night,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X