ഇന്തോനേഷ്യയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് 10 മരണം
ജക്കാര്‍ത്ത: വടക്കന്‍ ഇന്തോനേഷ്യയിലെ സുലാവെസി പ്രവിശ്യയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നു സ്വര്‍ണ്ണഖനി തൊഴിലാളികളായ പത്തു പേര്‍ മരിച്ചു.
ഒമ്പതുപേര്‍ സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. ഒരാള്‍ക്കു ജീവനുണ്ടായിരുന്നു. എന്നാല്‍ ആശുപത്രിയിലെത്തും മുമ്പ് അയാളും മരിച്ചു-ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയെ ഉദ്ധരിച്ചുകൊണ്ട് സിന്‍ഹ്വ റിപ്പോര്‍ട്ട് ചെയ്തു.
ഹെലികോപ്റ്ററില്‍ മൂന്നു ആസ്‌ത്രേലിയക്കാരും രണ്ടു ആഫ്രിക്കക്കാരും അഞ്ചുനാട്ടുകാരുമാണുണ്ടായിരുന്നത്. യെമന്‍ എയറിന്റെ ഉടമസ്ഥതയിലുള്ളതാണ് ഹെലികോപ്റ്റര്‍.












Click it and Unblock the Notifications