കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താനില്‍ ആരാച്ചാര്‍ക്ക് പണിയില്ല

  • By Lakshmi
Google Oneindia Malayalam News

ഇസ്ലാമാബാദ്: പാകിസ്താനില്‍ ആരാച്ചാര്‍ക്ക് പണിയില്ലെന്ന് റിപ്പോര്‍ട്ട്. രാജ്യത്ത് രണ്ടുവര്‍ഷമായി വധശിക്ഷ നടപ്പാക്കാത്തതിനാല്‍ ആരാച്ചാര്‍ പുതിയ ജോലി തിരയുകയാണ്.

ഇരുനൂറോളം പേരുടെ വധശിക്ഷ നടപ്പാക്കിയ ആരാച്ചാരായ സാബിര്‍ മാസിഹ് ആണു ലഹോറിലെ കോട്ട് ലഖ്പട് ജയിലിലെ ജോലി അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്.

ഏഴായിരത്തോളം തടവുകാരുടെ വധശിക്ഷയാണ് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി അനുമതി നല്‍കാത്തതിനാല്‍ നടപ്പാക്കാനാവാതെ വന്നിരിക്കുന്നത്.

ബ്രിട്ടീഷ് ഭരണകാലം മുതല്‍ മാസിഹിന്റെ കുടുംബത്തിന് ആരാച്ചാര്‍ ജോലിയാണ്. മാസിഹിന്റെ മുത്തച്ഛന്റെ സഹോദരനായ താര മാസിഹ് ആണു സുല്‍ഫിക്കര്‍ അലി ഭൂട്ടോയെ തൂക്കിക്കൊന്നത്.

തടവുകാരുടെ വധശിക്ഷ ജീവപര്യന്തമാക്കി മാറ്റാനുള്ള മന്ത്രിസഭാ തീരുമാനത്തിന് പ്രധാനമന്ത്രി ഗീലാനി അനുമതി നല്‍കിയത് രണ്ടു വര്‍ഷം മുന്‍പാണ്. എന്നാല്‍ അന്നത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അബ്ദുല്‍ ഹമീദ് ദോഗാര്‍ സ്വമേധയാ ഇതിനെതിരെ നോട്ടിസ് അയയ്ക്കുകയായിരുന്നു.

നീതിന്യായവ്യവസ്ഥയുമായുള്ള ഏറ്റുമുട്ടല്‍ ഒഴിവാക്കാന്‍ പാര്‍ലമെന്റില്‍ ഭേദഗതിക്കായി നിയമമന്ത്രാലയം ശ്രമം നടത്തുന്നുണ്ടെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളുടെ സമ്മര്‍ദം മൂലം ഈ നീക്കം ഇതുവരെ എങ്ങുമെത്തിയിട്ടില്ല

English summary
A Pakistani hangman, who has executed over 200 people, says he is looking for a new job as there have been no executions in more than two years and President Asif Ali Zardari will not allow any hangings.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X