വാഷിങ്ടണ്‍: അമേരിക്കയുടെ ചരിത്രത്തിലെ ആദ്യ കറുത്ത വര്‍ഗ്ഗക്കാരനായ പ്രസിഡന്റ് ബരാക് ഒബാമയ്ക്കിന്ന് അന്‍പതാം പിറന്നാള്‍. തങ്ങളുടെ പ്രിയപ്പെട്ട നേതാവിന്റെ പിറന്നാളിനോടനുബന്ധിച്ച് വന്‍ ആഘോഷ പരിപാടികളാണ് ഒബാമ അനൂകൂലികള്‍ സംഘടിപ്പിച്ചിരിക്കുന്നത്.
1961 ല്‍ ജനിച്ച ഒബാമ അന്‍പതിലും താന്‍ സന്തോഷവാനാണെന്ന് അറിയിച്ചു. താന്‍ കൂടുതല്‍ സുന്ദരനായെന്നാണ് ഭാര്യ മിഷേലിന്റെ അഭിപ്രായമെന്നും ഒബാമ അറിയിച്ചു. തല അല്‍പ്പം നരച്ചിട്ടുണ്ടെന്നത് മിഷേലിനെ വേദനിപ്പിക്കുന്നുണ്ട്. എന്നാല്‍ നര ഒബാമയുടെ അന്തസ്സു കൂട്ടുന്നുവെന്നാണ് അദ്ദേഹത്തിന്റെ പെണ്‍മക്കളുടെ അഭിപ്രായം.
എന്നാല്‍ പ്രസിഡന്റായി ചുമതലയേറ്റ ശേഷം അദ്ദേഹത്തിന് വണ്ണം വച്ചിട്ടില്ലെന്ന് എല്ലാവരും ഒരേ സ്വരത്തില്‍ പറയുന്നു. ഗോള്‍ഫ്, ബാസ്‌ക്കറ്റ് ബോള്‍, ഭാരോദ്വഹനം തുടങ്ങിയവയാണ് ഇപ്പോഴും ഒബാമ മെലിഞ്ഞിരിക്കുന്നതിനു പിന്നിലെ രഹസ്യം.
“It is true that I turn 50 tomorrow,” President Obama told the raucous hometown crowd, “which means that by the time I wake up, I’ll have an e-mail from A.A.R.P., asking me to call President Obama and tell him to protect Medicare.