ന്യൂഡല്‍ഹി: ബാങ്ക് ജീവനക്കാരുടെയും ഓഫിസര്‍മാരുടെയും ദേശീയ പണിമുടക്ക് തുടങ്ങി. ബാങ്കിങ് നിയമങ്ങളില്‍ മാറ്റം വരുത്താനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് യുനൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂനിയന്‍സിന്റെ നേതൃത്വത്തിലാണ് രാജ്യവ്യാപകമായസമരം.
ബാങ്ക് ലയനം, ഓഹരി വോട്ടാവകാശം റദ്ദാക്കല്‍, വിദേശമൂലധനം നിക്ഷേപം സ്വീകരിക്കല്‍, പുറംജോലി കരാര്‍ അനുവദിക്കല്‍, കൂടുതല്‍ ലൈസന്‍സ് അനുവദിക്കുക തുടങ്ങിയ പരിഷ്‌കാരങ്ങളും മറ്റു ഖണ്ഡേല്‍വാല്‍ കമ്മിറ്റി ശുപാര്‍ശകളും തള്ളണമെന്നാണ് പത്തുലക്ഷത്തോളം വരുന്ന ജീവനക്കാരുടെ ആവശ്യം. രാജ്യത്തെ മൊത്തം ബാങ്കിടപാടുകളെ സമരം ബാധിക്കും.
Banking operations across the country are expected to be affected friday due to a day-long strike by banks employees protesting against the proposed banking sector reforms.