വിപണിയില്‍ വന്‍ ഇടിവ്
മുംബൈ: സെന്‍സെക്‌സിലും നിഫ്റ്റിയിലും വന്‍ ഇടിവ്. വെള്ളിയാഴ്ച രാവിലെ പതിനൊന്നു മണിയാകുമ്പോള്‍ മുംബൈ ഓഹരി സൂചിക 480 പോയിന്റോളവും ദേശീയ ഓഹരി സൂചിക 143 പോയിന്റോളവും നഷ്ടത്തില്‍ വില്‍പ്പന തുടരുകയാണ്.
ആഗോളവിപണിയിലെ വില്‍പ്പന സമ്മര്‍ദ്ദം ഇന്ത്യന്‍ ഓഹരി വിപണിയെയും ബാധിക്കുകയായിരുന്നു. മെറ്റല്‍, സിമന്റ് ഓഹരികള്‍ക്കാണ് ഏറ്റവും കൂടുതല്‍ നഷ്ടം. അമേരിക്ക മറ്റൊരു സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുകയാണെന്ന അഭ്യൂഹങ്ങളാണ് ഇതിനു പിന്നില്‍.
അമേരിക്കന്‍ വിപണി ഡൗ ജോണ്‍സ് 500 പോയിന്റ് താഴ്ന്നാണ് കച്ചവടം അവസാനിപ്പിച്ചത്. ഏഷ്യന്‍ വിപണികളെല്ലാം തകര്‍ച്ചയിലാണ്. ഹാങ് സെങ് 1053 പോയിന്റും എസ്.എസ്.ഇ 49 പോയിന്റും സ്‌ട്രെയിറ്റ് ടൈംസ് 117 പോയിന്റും നിക്കി 384 പോയിന്റും താഴേക്കിറങ്ങി.












Click it and Unblock the Notifications