എയര്‍ഫോഴ്‌സ് ജീവനക്കാരനെതിരെ പീഡന കുറ്റം
ഗുഡ്ഗാവ്: എയര്‍ഫോഴ്‌സ് ജീവനക്കാരന്‍ പീഡിപ്പിച്ചുവെന്ന് ഗസ്്റ്റ് ഹൗസ് സൂപ്പര്‍വൈസര്‍ പരാതി നല്‍കി. തുടര്‍ന്ന് ആരോപണവിധേയനായ മനീഷ് കുമാറിനെ (25) പോലീസ് കസ്റ്റഡിയിലെടുത്തു. രാജോക്കാരി എയര്‍ഫോഴ്‌സ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥനാണിയാള്‍.
24 വയസ്സുകാരിയായ പെണ്‍കുട്ടി ആഗസ്ത് ഒന്നിനാണ് ഗസ്റ്റ് ഹൗസ് സൂപ്പര്‍വൈസറായി ചുമതലയേറ്റത്. ഗസ്റ്റ് ഹൗസിന്റെ മുകളിലെ നിലയിലായിരുന്നു പെണ്‍കുട്ടിയുടെ മുറി. ബുധനാഴ്ച രാത്രി പെണ്‍കുട്ടി ഉറങ്ങാന്‍ കിടന്നപ്പോള്‍ മനീഷ് മുറിയുടെ വാതിലില്‍ തട്ടി. പെണ്‍കുട്ടി മുറി തുറന്നപ്പോള്‍ ഇയാളഅതിക്രമിച്ച് മുറിയില്‍ കടന്ന് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.
ഇക്കാര്യം പുറത്താരോടെങ്കിലും പറഞ്ഞാല്‍ കൊന്നു കളയുമെന്ന് ഇയാള്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി. എന്നാല്‍ ഇക്കാര്യമെല്ലാം തന്റെ അമ്മയോടു പറഞ്ഞ പെണ്‍കുട്ടി കോടതിയില്‍ പരാതി നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. മനീഷിനെ ചോദ്യം ചെയ്ത് വരികയാണെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.












Click it and Unblock the Notifications