കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്‍ഡോസള്‍ഫാന്‍ കമ്പനിയ്ക്കു വേണ്ടി സിങ്‌വി

  • By Nisha Bose
Google Oneindia Malayalam News

Advocate Manu Abhishek Singhvi
ദില്ലി: എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ കമ്പനിയ്ക്കു വേണ്ടി സുപ്രീംകോടതിയില്‍ കോണ്‍ഗ്രസ് വക്താവ് അഭിഷേക് സിങ്‌വി ഹാജരായത് വിവാദമാകുന്നു. എന്‍ഡോസള്‍ഫാന്‍ വിഷയത്തിലുള്ള കേന്ദ്രസര്‍ക്കാരിന്റെ നിലപാടിനെ സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വം പോലും ചോദ്യം ചെയ്യുമ്പോഴാണ് സിങ്‌വി എന്‍ഡോസള്‍ഫാന്‍ ഉത്പാദക അസോസിയേഷനു വേണ്ടി കോടതിയില്‍ വാദിക്കാനെത്തിയത്.

സിങ്‌വി കോടതിയില്‍ ഹാജരായത് തെറ്റായി പോയെന്ന് രമേശ് ചെന്നിത്തലയും വിഎം സുധീരനും അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസിന്റെ പൊതുനിലപാടില്‍ നിന്നു വ്യതിചലിച്ച സിങ്‌വി കോണ്‍ഗ്രസ് വക്താവ് സ്ഥാനം രാജിവയ്ക്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.

അതേസമയം കേസില്‍വാദം കേട്ട കോടതി എന്‍ഡോസള്‍ഫാന്‍ കയറ്റുമതി നിബന്ധനകള്‍ക്ക് വിധേയമായിട്ടായിരിക്കണമെന്ന് ഉത്തരവിട്ടു. ഇതു സംബന്ധിച്ച വ്യവസ്ഥകള്‍ തയ്യാറാക്കാന്‍ പ്രത്യേക സമിതി രൂപീകരിക്കാനും കോടതി ഉത്തരവായി. ചീഫ് ജസ്റ്റിസ് എസ്എച്ച് കപാഡിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് വാദം കേട്ടത്.

English summary
When the UDF government in Kerala is questioning the stand of the central government on endosulfan issue, Advocate Manu Abhishek Singhvi, Congress spokesperson, appeared on behalf of the Endosulfan company in the Supreme Court. He appeared in SC on behalf of Endosulfan production associations.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X