വിഎസ് അനുകൂലപ്രകടനം: 4 പേര്‍ക്ക് സസ്‌പെന്‍ഷന്‍

സിപിഎം ലോക്കല്‍ സെക്രട്ടറി കെകെ ജയചന്ദ്രന്‍, സുല്‍ഫിക്കര്‍, ദേവന്‍, സുധീഷ് എന്നിവരെയാണ് സസ്‌പെന്റ് ചെയ്തത്. ഒരു വര്‍ഷത്തേയ്ക്കാണ് സസ്‌പെന്‍ഷന്‍.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാന കമ്മിറ്റി വി.എസിന് സീറ്റ് നിഷേധിച്ചതിനെതിരെ പ്രകടനം നടത്തിയവര്‍ക്കതിരെയാണ് ഇപ്പോള്‍ നടപടി എടുക്കുന്നത്. മുന്‍പ് വിഎസ് അനുകൂലപ്രകടനം നടത്തിയതിന് നീലേശ്വരത്ത് 12 ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളെ പുറത്താക്കിയിരുന്നു.
ഉദുമ, നീലേശ്വരം എന്നിവിടങ്ങളില്‍ നടപടി സ്വീകരിച്ചതിനു പിന്നാലെ കാസര്‍കോട് വീണ്ടും വി.എസ് വിഭാഗത്തിനെതിരെ നീക്കം നടക്കുന്നുണ്ടെന്ന് സൂചനയുണ്ട്.












Click it and Unblock the Notifications