കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാര്‍ട്ടി ഓഫീസുകളില്‍ ഒളിക്യാമറ: ബര്‍ലിന്‍

  • By Lakshmi
Google Oneindia Malayalam News

കണ്ണൂര്‍: കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികന്‍ ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ സിപിഎമ്മിനെ വിമര്‍ശിച്ചുകൊണ്ട് രംഗത്ത്. ഇപ്പോള്‍ പാര്‍ട്ടി ഓഫീസുകളിലെല്ലാം രഹസ്യക്യാമറകളാണെന്നും പരദൂഷണങ്ങളുടെ വേദിയായി പാര്‍ട്ടി ഓഫീസുകള്‍ മാറിയെന്നുമാണ് ബര്‍ലിന്‍ പറയുന്നത്.

ഒരു മിഡ് ഡേ പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ബര്‍ലിന്‍ പാര്‍്്ട്ടിയെ വിമര്‍ശിച്ചത്. റിവിഷനിസത്തിനും വിഭാഗീയതക്കുമെതിരെ പ്രതികരിക്കുന്നവര്‍ ശത്രുപക്ഷത്താകുമെന്നതാണ് ഇപ്പോള്‍ പാര്‍ട്ടിയിലെ രീതി. എന്റെ വീട്ടില്‍ വി. എസ്. വന്ന വേളയില്‍ അദ്ദേഹത്തിന് അഭിവാദ്യം ചെയ്ത പ്രവര്‍ത്തകരുടെ ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തിയിട്ടുണ്ട്.

നീലേശ്വരത്തും മറ്റും വി. എസ്. അനുകൂല പ്രകടനം നടത്തിയവരെ പുറത്താക്കിയതു പോലെ ഇനി ഇവരെയും തിരഞ്ഞ് പിടിച്ച് നടപടിക്ക് വിധേയരാക്കാനും നേതൃത്വം മടിക്കില്ല- ബര്‍ലിന്‍ പറഞ്ഞു.

വിഎസ് എന്റെ വീട്ടില്‍ വന്നത് പഴയ ഒരു സഹപ്രവര്‍ത്തകനെന്ന നിലയിലാണ്. ഭവന സന്ദര്‍ശനം രാഷ്ട്രീയ മുതലെടുപ്പിനു ഞാന്‍ ഉപയോഗിച്ചിട്ടില്ല. പാര്‍ട്ടി നേതൃത്വം ഉച്ചയൂണ് വിലക്കിയതാണ് ഏറ്റവും വലിയ തെറ്റായത്. സംഭവം വിവാദമാക്കിയതും പാര്‍ട്ടിതന്നെയാണ്- അദ്ദേഹം പറഞ്ഞു.

പാര്‍ട്ടിയെ നയിക്കുന്ന റോളില്‍ നിന്നും പ്രകാശ് കാരാട്ട് മാറേണ്ട കാലം കഴിഞ്ഞുവെന്നന്നും പാര്‍ട്ടിയുടെ അന്തസ്സ് നശിപ്പിച്ച നേതാവാണ് കാരാട്ടെന്നും ബര്‍ലിന്‍ പറഞ്ഞു.

English summary
CPM dissident Berlin Kunjanandan Nair flays the party leaders and ongoing factionalism. He said that Prakash Karat shoul quit the party post.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X