രജനിയുടെ രോഗമുക്തിയ്ക്കായി ധനുഷ് ശബരിമലയില്‍

ശബരിമല ദര്‍ശനത്തിനു മുമ്പ് നടന്ന പൂജയും കെട്ടുമുറുക്കും പെരുന്നയിലെ ശൃംഗേരി തറവാട്ടിലായിരുന്നു നടത്തിയത്. യേശുദാസിന്റെ കുടുംബസുഹൃത്തായ ശ്രീശങ്കരാ ആയുര്‍വേദ ഹോസ്പിറ്റല്‍ ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടര്‍ ബാലചന്ദ്രദാസിന്റെ വീടായ പെരുന്നയിലെ ശൃംഗേരിയില്‍ വ്യാഴാഴ്ച ഉച്ചയോടെയാണ് ഇരുവരും എത്തിയത്.
ഇരുവരും മൂന്നുമണിക്കൂര്‍ നടത്തിയ പൂജകള്‍ക്കുശേഷം ശബരിമലയിലെ നിറപുത്തരിക്കായി വൈകുന്നേരം അഞ്ചുമണിയോടെയാണ് ഇരുമുടിക്കെട്ടുമായി പുറപ്പെട്ടത്.
യേശുദാസ് മലചവിട്ടുമ്പോള്‍ പൂജകള്‍ക്കു നേതൃത്വം നല്‍കുന്ന പെരുന്ന ഗോപാലന്‍നായര്‍തന്നെയാണ് കെട്ടുമുറുക്ക് ചടങ്ങിന് നേതൃത്വം നല്‍കിയത്. അപ്രതീക്ഷിത വരവായതിനാല്‍ ശൃംഗേരി തറവാട്ടിലെ കുടുംബാംഗങ്ങള്‍പോലും വരവറിഞ്ഞിരുന്നില്ല.












Click it and Unblock the Notifications