ഒളിക്യാമറ: സിപിഎം പാര്‍ട്ടി സെന്ററില്‍ അഴിച്ചുപണി

ഗോപിയെ കുരുക്കാനായി പാര്‍ട്ടി സെന്ററില്‍ ഒളിക്യാമറ വച്ചതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെന്ന് കരുതുന്നവരെക്കുറിച്ച് പാര്‍ട്ടി അന്വേഷണ കമ്മീഷന് വിവരങ്ങള്‍ ശേഖരിക്കുന്നതിനിടെയാണ് പാര്‍ട്ടി സെന്ററില്‍ അഴിച്ചുപണി.
ഗോപി കോട്ടമുറിക്കലിനെതിരേ പരാതി നല്കിയ കെ.എ. ചാക്കോച്ചന്, പി.എം. ഇസ്മയില്‍, എം.പി. പത്രോസ്, സ്യമന്തഭദ്രന്‍ എന്നീ സെക്രട്ടേറിയറ്റ് അംഗങ്ങളെ പാര്‍ട്ടി സെന്ററില്‍നിന്നു മാറ്റി. പകരം സംസ്ഥാനസമിതി അംഗങ്ങളായ കെ.എന്‍. രവീന്ദ്രനാഥ്, കെ.എം. സുധാകരന്, സി.എം. ദിനേശ്മണി, എം.സി. ജോസഫൈന് എന്നിവര്‍ ചുമതലയേറ്റു.
ഗോപി കോട്ടമുറിക്കല്‍ ഉപയോഗിച്ചിരുന്ന അംബാസിഡര്‍ കാര്‍ വില്ക്കാന് പാര്‍ട്ടി തീരുമാനിച്ചു. ഇതിനായി പത്രപ്പരസ്യം നല്കി. കാറിന്റെ ചക്രങ്ങള്‍ ഇളക്കി തന്നെ അപായപ്പെടുത്താന്‍ ചിലര്‍ ശ്രമിച്ചതായി കോട്ടമുറിക്കല്‍ ആരോപിച്ചിരുന്നു.
പാര്‍ട്ടി ഓഫീസില്‍ ഒളികാമറ വച്ചെങ്കില്‍ ഗുരുതരകുറ്റമാണെന്ന വാദം ഉയര്‍ന്നതോടെ അണികള്‍ ആശയക്കുഴപ്പത്തിലായിരിക്കുകയാണ്. ഗോപി പ്രശ്നം പാര്‍ട്ടിയില്‍ വീണ്ടും വിഭാഗീയത രൂക്ഷമാക്കിയ സാചര്യത്തില്‍ ജില്ലാ സെക്രട്ടേറിയറ്റ് യോഗം ശനിയാഴ്ച വീണ്ടും ചേരുന്നുണ്ട്.
പിണറായി വിജയന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന സെക്രട്ടേറിയറ്റ് യോഗത്തില്‍ ഗോപി കോട്ടമുറിക്കല്‍ ആരോപണങ്ങള്‍ നിഷേധിച്ചിരുന്നു. ദൃശ്യങ്ങള്‍ കൃത്രിമമാണെന്നായിരുന്നു വാദം. എന്നാല്‍ ഓഫീസ് മുറിയുടെ പശ്ചാത്തലം ദൃശ്യങ്ങളില്‍ വ്യക്തമായതോടെ ഗോപിയ്ക്ക് രക്ഷപ്പെടാന്‍ പഴുതില്ലാതാവുകയായിരുന്നു.
-
സുധാകരന്റെ തീരുമാനം നാളെ; പ്രതിരോധത്തിനൊരുങ്ങി സിപിഎം, പിന്തുണക്കുന്നതിൽ കോൺഗ്രസിൽ അതൃപ്തിയും -
മുകേഷ് സീനിലില്ല; കൊല്ലത്ത് എസ് ജയമോഹനുവേണ്ടി ചുവരെഴുത്ത് തുടങ്ങി -
എല്ലാം നാടകമെന്ന് എച്ച് സലാം, സുധാകരൻ നിയമസഭയിൽ വേണമെന്ന് ചെന്നിത്തല; നീക്കങ്ങൾ നിരീക്ഷിച്ച് കോൺഗ്രസ് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
എം എം മണി ഇടുക്കിയിലെ ‘ശൂ’ എന്ന് ജി സുധാകരൻ, പാർട്ടി വിട്ടാൽ സുധാകരൻ തീർന്നെന്ന് മണി -
സുധാകരന്റെ മനസ്സ് കുറ്റബോധം കൊണ്ട് തകരുമെന്ന് എകെ ബാലൻ, ഇനിയും വിസ്മയങ്ങള്‍ ഉണ്ടാകുമെന്ന് വിഡി സതീശന് -
'മോഹൻലാലിൽ നിന്ന് സംഘികൾക്ക് മണ്ടയ്ക്ക് അടി കിട്ടി, ആദ്യം വെറുക്കപ്പെട്ടവൻ, ഇപ്പോൾ വാഴ്തപ്പെട്ടവൻ' -
പുതിയ വീടും കാറും, കൈനിറയെ പൊന്നും! ഇന്നേക്ക് നാലാം നാള് ഈ രാശിക്കാരുടെ നല്ലസമയം -
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം












Click it and Unblock the Notifications