മിസ്റ്റര്‍ ബീനിന് കാറപകടത്തില്‍ പരുക്കേറ്റു

അദ്ദേഹം സഞ്ചരിച്ചിരുന്ന സ്‌പോര്‍ട്‌സ് കാര്‍ മരത്തിലിടിച്ച് തകര്‍ന്നാണ് പരിക്കേറ്റത്. എഫ്1 സൂപ്പര്‍ സ്‌പോര്‍ട്‌സ് കാറില്‍ സ്വയം ഓടിച്ചുവരുമ്പോഴായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ കാറിന് തീപിടിക്കുകയും ചെയ്തു.
തോളെല്ലിന് പരിക്കേറ്റ റൊവാനെ കാംബ്രിഡ്ജ്‌ഷെയര്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. റൊവാന്റെ പരിക്ക് സാരമുള്ളതല്ലെന്ന് അദ്ദേഹത്തിന്റെ മാധ്യമവക്താവ് അറിയിച്ചു. അദ്ദേഹത്തിന്റേത് അത്ഭുതകരമായ രക്ഷപ്പെടലായിരുന്നുവെന്ന് ബ്രിട്ടീഷ് മാധ്യമങ്ങളിലെ റിപ്പോര്‍്ട്ടുകള്‍ പറയുന്നു.
വേഗതയേറിയ സ്‌പോര്‍ട്‌സ് കാറുകള്‍ ഓടിക്കുന്നതില്‍ പ്രിയമുള്ളയാളാണ് ഇദ്ദേഹം. ഇത് രണ്ടാംതവണയാണ് ഈ കാറിലിടിച്ച് അദ്ദേഹം അപകടത്തില്‍ പെടുന്നത്.












Click it and Unblock the Notifications