കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോണിയയ്ക്ക് കാന്‍സറാണെന്ന് റിപ്പോര്‍ട്ട്

  • By Lakshmi
Google Oneindia Malayalam News

Sonia Gandhi
ന്യൂയോര്‍ക്ക്: ലോക്പാല്‍ ബില്‍ ഉള്‍പ്പെടെയുള്ള ചൂടന്‍ വിഷയങ്ങള്‍ ചര്‍ച്ചയാകുന്ന പാര്‍ലമെന്റിന്റെ വര്‍ഷകാലസമ്മേളനത്തിനിടെ യുപിഎ അധ്യക്ഷ സോണയ ഗാന്ധി അപ്രത്യക്ഷയായത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വ്യാഴാഴ്ചയാണ് ഇതുസംബന്ധിച്ച് കോണ്‍ഗ്രസ് വക്താവ് ജനാര്‍ദ്ദന്‍ ദ്വിവേദി വിശദീകരണം നല്‍കിയത്.

സോണിയ ഒരു ശ്‌സ്ത്രക്രിയയ്ക്കായി അമേരിക്കയിലെ ആശുപത്രിയിലാണെന്നും ശസ്ത്രക്രിയ വിജയകരമായി കഴിഞ്ഞുവെന്നുമായിരുന്നു ദ്വിവേദി ആദ്യം പറഞ്ഞത്. എന്നാല്‍ മണിക്കുറുകള്‍ക്കകം ശസ്ത്രക്രിയ നടന്നിട്ടില്ലെന്നും രണ്ടു ദിവസത്തിനുള്ളില്‍ നടക്കുമെന്നും കോണ്‍ഗ്രസ് വക്താവ് തന്നെ പറഞ്ഞു.

എന്തായാലും സോണിയ അമേരിക്കയില്‍ ചികിത്സയിലാണെന്നകാര്യം ഉറപ്പാണ്. എന്നാല്‍ എന്താണ് രോഗമെന്നോ ഏത് ആശുപത്രിയിലാണെന്നോ ഉള്ളകാര്യങ്ങള്‍ കോണ്‍ഗ്രസ് വെളിപ്പെടുത്തിയിട്ടില്ല.

എന്നാല്‍ വിദേശമാധ്യമങ്ങളിലെ ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത് സോണിയ കഴിഞ്ഞ എട്ടുമാസമായി കാന്‍സര്‍ രോഗചികിത്സയിലാണെന്നാണ്. ശസ്ത്രക്രിയയും ഇതിന് വേണ്ടിതന്നെയാണെന്നാണ് റിപ്പോര്‍ട്ടുകളിലുള്ളത്.

ന്യൂയോര്‍ക്ക് കാന്‍സര്‍ സെന്ററില്‍ കഴിയുന്ന സോണിയയെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയിട്ടുണ്ടെന്നും ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്നും ദി ടെലഗ്രാഫ്, റോയ്‌ട്ടേഴ്‌സ് എന്നീ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ടെലഗ്രാഫിലെ റിപ്പോര്‍ട്ടില്‍ സോണിയയുടെ അവസ്ഥ അല്‍പം ഗുരുതരമാണെന്നും പക്ഷേ അവരും ബന്ധുക്കളും അടുത്ത സുഹൃത്തുക്കളുമെല്ലാം നല്ല ശുഭാപ്തിവിശ്വാസത്തിലാണെന്നും പറയുന്നു. സോണിയയുമായി അടുത്തവൃത്തങ്ങളില്‍ നിന്നുള്ള വിവരം എന്ന നിലയിലാണ് കാന്‍സര്‍ രോഗചികിത്സയാണ് നടക്കുന്നതെന്നും എട്ടുമാസമായി സോണിയ ചികിത്സയിലാണെന്നും പറയുന്നത്. എന്ത് കാന്‍സറാണെന്നകാര്യം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടില്ല.

English summary
Even given the veil of privacy surrounding Congress president Sonia Gandhi's medical condition, which required her to travel to the US for surgery, more information on her unspecified cancer ailment is trickling out,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X