Get Updates
Get notified of breaking news, exclusive insights, and must-see stories!

ക്രെഡിറ്റ് കാര്‍ഡ് നിരസിക്കാനുള്ള കാരണങ്ങള്‍

CREDIT CARD
ക്രെഡിറ്റ് കാര്‍ഡിന് അപേക്ഷ നല്‍കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമാണ്? പലപ്പോഴും അപേക്ഷകര്‍ തള്ളുമ്പോള്‍ ബാങ്ക് കാരണം വ്യക്തമാക്കാറില്ല. എന്തൊക്കെയായിരിക്കും അവ?

കടം വാങ്ങിയ ചരിത്രം: ക്രെഡിറ്റ് കാര്‍ഡ് അപേക്ഷകള്‍ ഏറ്റവും കൂടുതല്‍ തള്ളുന്നത് ഈ ഒരു കാരണം കൊണ്ടാണ്. നേരത്തെ വാങ്ങിയ ലോണുകള്‍ കൃത്യമായി അടച്ചുതീര്‍ത്തിട്ടുണ്ടോയെന്ന് ബാങ്കുകള്‍ പരിശോധിക്കും. സിബില്‍ റിപ്പോര്‍ട്ടുകള്‍ ഓണ്‍ലൈനില്‍ ചെക്ക് ചെയ്യുന്നതോടെയാണ് ഇത് സാധിക്കുന്നത്.
പരിഹാരം: ഇതിനുള്ള പരിഹാരം നിങ്ങള്‍ ലോണായാലും ക്രെഡിറ്റ് കാര്‍ഡ് പേയ്‌മെന്റ് ആയാലും തുടര്‍ച്ചയായ ആറുമാസം അടയ്ക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. അങ്ങനെ ചെയ്യുന്നത് നിങ്ങളുടെ സിബില്‍ റേറ്റിങ് ഉയര്‍ത്തും.

വരുമാനം കുറവ്: ക്രെഡിറ്റ് കാര്‍ഡ് ലഭിച്ചാല്‍ അതടയ്ക്കാനുള്ള വരുമാനം നിങ്ങള്‍ക്കുണ്ടെന്ന് ബാങ്കിന് ബോധ്യപ്പെടേണ്ടത് അത്യാവശ്യമാണ്. കുറഞ്ഞ വരുമാനമുള്ളവര്‍ അത് അടിസ്ഥാനമാക്കി ക്രെഡിറ്റ് കാര്‍ഡിന് അപേക്ഷിച്ചാല്‍ നിരസിക്കാനുള്ള സാധ്യത കൂടുതലാണ്.
പരിഹാരം: ക്രെഡിറ്റ് കാര്‍ഡിന്റെ ആനുകൂല്യം ലഭിക്കണമെങ്കില്‍ നിങ്ങളുടെ വരുമാനം കൂട്ടിയേ മതിയാവൂ.

കടം വാങ്ങാത്തത്: തീര്‍ച്ചയായും കടം വാങ്ങാത്തവന്‍ ഭാഗ്യവാനാണ്. പക്ഷേ, ആദ്യമായി ലോണിനോ ക്രെഡിറ്റ് കാര്‍ഡിനോ അപേക്ഷിക്കുന്നവന് തിരിച്ചടിയാവുന്ന വിഷയമാണിത്. സിബില്‍ റിപ്പോര്‍ട്ടില്‍ താങ്കളെ കുറിച്ച് ഒരു പരാമര്‍ശവുമില്ലെങ്കില്‍ ബാങ്കുകള്‍ ഒന്നുമടിക്കും
പരിഹാരം: നിങ്ങള്‍ വര്‍ഷങ്ങളായി ഇടപാട് നടത്തുന്ന, അല്ലെങ്കില്‍ നിങ്ങളുടെ സാലറി എക്കൗണ്ടുള്ള ബാങ്കില്‍ ക്രെഡിറ്റ് കാര്‍ഡിനുവേണ്ടി അപേക്ഷിക്കുക. അവര്‍ക്ക് നിങ്ങളെ വിശ്വാസമാവും.

താമസിക്കുന്ന സ്ഥലം: മെച്ചപ്പെട്ട സ്ഥലത്തായിരിക്കും നിങ്ങള്‍ താമസിക്കുന്നത്. നല്ല ശമ്പളവും നിങ്ങള്‍ക്കുണ്ടാവും. പക്ഷേ, ക്രെഡിറ്റ് കാര്‍ഡ് വാങ്ങി പണമടയ്ക്കാതെ ബാങ്കിനെ കബളിപ്പിച്ച ആളുകള്‍ കൂടുതലുള്ള സ്ഥലത്താണോ നിങ്ങളുടെ താമസം എങ്കില്‍ രക്ഷയില്ല. കാരണം ഈ ഭാഗത്തേക്ക് ലോണോ ക്രെഡിറ്റ് കാര്‍ഡോ നല്‍കാന്‍ ബാങ്കുകള്‍ താല്‍ക്കാലിക വിലക്ക് നല്‍കിയിട്ടുണ്ടാവും.
പരിഹാരം: ഇതിനുള്ള മാര്‍ഗ്ഗം. നിങ്ങളുടെ വരുമാനവും നേരത്തെയെടുത്ത ലോണുകളുടെ തിരിച്ചടവ് രേഖകളും കൂട്ടിച്ചേര്‍ത്ത് ഒന്നു കൂടി അപേക്ഷ നല്‍കുകയെന്നതാണ്.

അപേക്ഷ നിരസിച്ചത്: ഒരു ക്രെഡിറ്റ് കാര്‍ഡ് കിട്ടാന്‍ ധൃതി പിടിച്ച് എല്ലാ ബാങ്കിലും അപേക്ഷ കൊടുത്താല്‍ കുടുങ്ങും. ഓരോ തവണ നിങ്ങള്‍ അപേക്ഷ കൊടുക്കുമ്പോഴും ബാങ്കുകള്‍ സിബില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെടും. എല്ലാ ബാങ്കുകള്‍ക്കും ഈ റിപ്പോര്‍ട്ട് കാണാന്‍ കഴിയും.
പരിഹാരം: ഒരിക്കലും നിങ്ങല്‍ രണ്ടില്‍ കൂടുതല്‍ ക്രെഡിറ്റ്കാര്‍ഡുകള്‍ക്ക് അപേക്ഷിക്കരുത്. മികച്ച ക്രെഡിറ്റ് കാര്‍ഡ് റെക്കോഡ് സൂക്ഷിക്കാന്‍ ഇത് അത്യാവശ്യമാണ്.

കൂടുതല്‍ കടം: നേരത്തെ തന്നെ നിങ്ങള്‍ കൂറെ കടം വാങ്ങുകയും പല ക്രെഡിറ്റു കാര്‍ഡുകള്‍ ഉപയോഗിക്കുകയും ചെയ്യുന്നുണ്ടെങ്കില്‍ പുതിയ കാര്‍ഡ് തരുന്നതിന് ബാങ്കുകള്‍ വിമുഖത കാണിക്കും.
പരിഹാരം: കടങ്ങള്‍ എത്രയും വേഗം വീട്ടാന്‍ ശ്രമിക്കണം. പണം സമയത്തിന് അടച്ചുതീര്‍ക്കുന്നതാണ് എപ്പോഴും നല്ലത്. പല കടങ്ങളെക്കാളും നല്ലത് ഒരു കടമാണ്.

ബാലന്‍സ് ട്രാന്‍സ്ഫര്‍: അപൂര്‍വ അവസരങ്ങളില്‍ മാത്രം ഈ സൗകര്യം ഉപയോഗപ്പെടുത്തുന്നതാണ് നല്ലത്. ലാഭമുണ്ടാക്കാനാണ് ബാങ്കുകള്‍ കാര്‍ഡിറക്കുന്നത്. തീര്‍ച്ചയായും ഇത് ഒരു ശീലമാക്കിയാല്‍ ബാങ്ക് നിങ്ങളെ ബ്ലാക്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്തും.
പരിഹാരം: ഈ സൗകര്യത്തെ ദുരുപയോഗം ചെയ്യരുത്.

പ്രായം: പ്രായം കുറവുള്ളതും പ്രായം കൂടുതലുള്ളതും ക്രെഡിറ്റ് കാര്‍ഡ് നിരസിക്കാനുള്ള ഘടകങ്ങളിലൊന്നാണ്. ഇരുപത് വയസ്സില്‍ താഴെയുള്ള ഒരാള്‍ക്കോ 65 വയസ്സുള്ള ഒരാള്‍ക്കോ കാര്‍ഡ് നല്‍കുന്നതിന് ബാങ്കുകള്‍ വലിയ ഉല്‍സാഹം കാട്ടില്ല.
പരിഹാരം: പ്രായം കുറഞ്ഞവര്‍ ഒരു ജോലിയൊക്കെ കിട്ടുന്നതുവരെ കാത്തിരിക്കാന്‍ തയ്യാറാവുക. വയസ്സ് കൂടിയവര്‍ വരുമാനം തെളിയിക്കുന്ന രേഖകള്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കുക.

ലിസ്റ്റഡ് കമ്പനി: നിങ്ങളുടെ കമ്പനി സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്യാത്ത ഒന്നാണെങ്കില്‍ റേറ്റിങ് കുറവായിരിക്കും.
പരിഹാരം: ജോലി ചെയ്യുന്ന കമ്പനിയുടെ സാലറി എക്കൗണ്ട് എവിടെയാണോ ആ ബാങ്കില്‍ അപേക്ഷിക്കുക.

മേല്‍വിലാസം: നല്ല ജോലിയും ശമ്പളവുമുണ്ടെങ്കില്‍ പോലും ചിലപ്പോള്‍ നിങ്ങളുടെ സ്ഥിരവിലാസം വില്ലനാവും. നാട്ടിലെ വിലാസത്തില്‍ ഏതെങ്കില്‍ ബാങ്ക് ലോണില്‍ പിഴവ് വരുത്തിയിട്ടുണ്ടെങ്കില്‍ അത് സിബില്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാവും. ലോണെടുത്തത് നിങ്ങളായി കൊള്ളണമെന്നില്ല.
പരിഹാരം: വിലാസം മാറ്റുകയാണ് മാര്‍ഗ്ഗം. അതല്ലെങ്കില്‍ ബാങ്കിനെ ബോധ്യപ്പെടുത്താനാവണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+