അമേരിക്കയുടെ ക്രെഡിറ്റ് റേറ്റിങ് കുറഞ്ഞു
വാഷിങ്ടണ്‍: അമേരിക്കന്‍ ക്രെഡിറ്റ് റേറ്റിങ് കുറഞ്ഞു. സ്റ്റാന്‍ഡേര്‍ഡ് ആന്റ് പുവര്‍ റേറ്റിങ് ഏജന്‍സിയാണ് ചരിത്രത്തിലാദ്യമായി അമേരിക്കന്‍ ക്രെഡിറ്റ് റേറ്റ് മൂന്ന് 'എ'യില്‍ നിന്നും രണ്ട് 'എ'+ ആയി കുറച്ചത്.
വായ്പാപരിധി ഉയര്‍ത്തിയും കടബാധ്യത വെട്ടിക്കുറച്ചും വളര്‍ച്ചാനിരക്ക് ഉറപ്പാക്കുന്നതിന് ശ്രമിക്കുന്ന ഒബാമ സര്‍ക്കാറിനു ലഭിച്ച ഇരുട്ടടിയാണ് റേറ്റിങിലെ ഇടിവ്.
ബജറ്റ് കമ്മിയും കടബാധ്യതയും വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇത്തരത്തിലൊരു തീരുമാനമെടുക്കേണ്ടത് ഞങ്ങളുടെ ബാധ്യതയാണ്. ഡാറ്റകള്‍ വിശകലനം ചെയ്ത ശേഷം മറ്റൊരു വിദഗ്ധ കമ്മിറ്റിയുടെ പരിഗണനയ്ക്കു വിടുകയായിരുന്നു. ഇത്തരം ഒരു തീരുമാനമെടുക്കേണ്ടത് ഞങ്ങളുടെ ധാര്‍മികമായ ഉത്തരവാദിത്തമാണ്- കമ്പനി പ്രതിനിധി ഡേവിഡ് ബിയേഴ്‌സ് പറഞ്ഞു.
റേറ്റിങ് കുറയുന്നതോടുകൂടി ഗവണ്‍മെന്റിന്റെയും കമ്പനികളുടെയും വ്യക്തികളുടെയും കടം വാങ്ങുന്നതിനുള്ള ചെലവ് വര്‍ധിക്കും.












Click it and Unblock the Notifications