വിപണിയുടെ തകര്‍ച്ചയില്‍ ആശങ്ക വേണ്ട

2008-2009നു സമാനമായ സാമ്പത്തികമാന്ദ്യം കടന്നുവരാനുള്ള ഒരു സാധ്യതയും നിലനില്‍ക്കുന്നില്ല. വിവരസാങ്കേതിക വിദ്യയുടെ വളര്‍ച്ച മൂലം വിവരങ്ങള്‍ അതിവേഗം കൈമാറപ്പെടുന്നതിനാല്‍ നിക്ഷേപകര്‍ കാണിക്കുന്ന അമിതാവേശമാണ് പലപ്പോഴും വിപണിയെ യുക്തിരഹിതമായ തകര്‍ച്ചയിലേക്ക് നയിക്കുന്നത്.
ഈ അവസരം മുതലാക്കി വന്‍കിട ഫണ്ട് മാനേജര്‍മാര്‍ വിപണനതന്ത്രങ്ങളുമായി രംഗത്തിറങ്ങുമ്പോള്‍ ഇന്ത്യന്‍ സെന്‍സെക്‌സും നിഫ്റ്റിയും തകര്‍ന്നു തരിപ്പണമാവുന്നതില്‍ അദ്ഭുതമില്ല.
വെള്ളിയാഴ്ചത്തെ വിപണി എന്തിന്റെയെങ്കിലും തുടക്കമാണോ ഒടുക്കമാണോ എന്നു പറയുക ബുദ്ധിമുട്ടാണ്. പക്ഷേ, നിക്ഷേപകരെ സംബന്ധിച്ചിടത്തോളം ഇതു സന്തോഷകരമായ കാര്യമാണ്. വിപണിയില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള ഓഹരികളെല്ലാം 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന തലത്തിലേക്ക് ഇറങ്ങുകയാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഈ താഴ്ച അനുകൂലമാവാനാണ് സാധ്യത.
കാരണം അമേരിക്കയിലുടലെടുക്കുന്ന പ്രതിസന്ധി വിദേശനിക്ഷേപസ്ഥാപനങ്ങളെ ഇന്ത്യയിലേക്ക് നയിക്കുമെന്ന കാര്യത്തില്‍ സംശയമില്ല-മോത്തിലാല്‍ ഓസ്‌വാള്‍ അസെറ്റ് മാനേജ്‌മെന്റ് കമ്പനിയുടെ എംഡിയും സി.ഇ.ഒയുമായ നിതിന്‍ രാകേഷ് പറഞ്ഞു.
വിപണി തിങ്കളാഴ്ചയും ചൊവ്വാഴ്ചയുമായി തിരിച്ചുവരും. പക്ഷേ, 5325, 5350 ലെവലില്‍ കടുത്ത സമ്മര്‍ദ്ദമുണ്ടാവുമെന്ന കാര്യം തീര്‍ച്ചയാണ്- ഔട്ട് ലുക്കിന്റെ കണ്‍സള്‍ട്ടിങ് എഡിറ്റര്‍ ദെവാന്‍ഗ്ഷു ദത്ത അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications