കര്‍ഷകര്‍ എഞ്ചിനീയറിങ് കോളേജ് തുടങ്ങി
ഭോപ്പാല്‍: തങ്ങളുടെ പ്രദേശത്ത് വിദ്യാഭ്യാസ സ്ഥാപനം ഇല്ലാത്തതിനാല്‍ കുട്ടികള്‍ക്ക് ദൂരെ പോയി പഠിക്കേണ്ടി വരുന്നുവെന്ന് നിരന്തരം പരാതിപ്പെടുന്നവര്‍ ബുര്‍ഹന്‍പൂരിലെ കര്‍ഷകരെ കണ്ടുപഠിയ്ക്കണം. തങ്ങളുടെ മക്കള്‍ക്ക് പഠിക്കാന്‍ എഞ്ചിനീയറിങ് കോളേജു വേണമെന്ന് സര്‍ക്കാരിനോട് ഇവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ തങ്ങളുടെ ആവശ്യം ഒരിക്കലും പരിഗണിക്കപ്പെടാന്‍ പോകുന്നില്ലെന്നു കണ്ട ഇവര്‍ സ്വന്തമായൊരു എഞ്ചിനീയറിങ് കോളേജ് തുടങ്ങി. പത്തു വര്‍ഷമായി തങ്ങള്‍ സമ്പാദിച്ചു വച്ച പണം ഉപയോഗപ്പെടുത്തിയാണ് ഇവര്‍ കോളേജ് തുടങ്ങിയത്.
ഞങ്ങളുടെ മക്കള്‍ക്കും എഞ്ചിനീയറിങ് പഠിക്കാനുള്ള അവകാശമുണ്ട്- ബുര്‍ഹന്‍പൂരിലെ കര്‍ഷകനായ വിജേന്ദ്ര കുമാര്‍ സിങ് പറയുന്നു. 26 കോടി രൂപയാണ് ഈ കോളേജിന്റെ മുടക്കുമുതല്‍. കോളേജിന്റെ പണിപൂര്‍ത്തിയായപ്പോള്‍ ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്ക്‌നിക്കല്‍ എഡ്യുക്കേഷന്റേയും രാജീവ് ഗാന്ധി ടെക്‌നോളജി മിഷന്റേയും അംഗീകാരം ഇവര്‍ക്ക് ലഭിച്ചു. ആഗസ്ത് 10 മുതല്‍ അഡ്മിഷന്‍ ആരംഭിക്കും.
ആകെ 330 സീറ്റുകളാണ് ഉള്ളത്. രാജ്യത്തെ ഏറ്റവും കുറഞ്ഞ ഫീസില്‍ എഞ്ചിനീയറിങ് പഠനം സാധ്യമാക്കുകയാണ് ഇവരുടെ ലക്ഷ്യം. എന്നാല്‍ ബുര്‍ഹന്‍പൂരിലെ കര്‍ഷകരുടെ മക്കള്‍ക്ക് മുന്‍ഗണന നല്‍കുമെന്നും ഇവര്‍ അറിയിച്ചു.












Click it and Unblock the Notifications