കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രഞ്ജിതയുടെ പരാതിയില്‍ ലെനിന് വാറണ്ട്

  • By Lakshmi
Google Oneindia Malayalam News

Ranjita
ബാംഗ്ലൂര്‍: വിവാദസ്വാമി നിത്യാനന്ദയുടെ മുന്‍ അനുയായിയും ഡ്രൈവറുമായിരുന്ന ലെനിന്‍ കറുപ്പനെതിരെ നടി രഞ്ജിത പരാതി നല്‍കി.

പരാതിയിന്മേല്‍ ബാംഗ്ലൂരിലെ രാംനഗര്‍ കോടതി ലെനിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു.വിവാദമായ അശ്ലീല വീഡിയോയ്ക്ക് പിന്നില്‍ ലെനിനാണെന്നുകാണിച്ച് രഞ്ജിത നല്‍കിയ അപകീര്‍ത്തിക്കേസിലാണ് കോടതി നടപടി.

താനും നിത്യാനന്ദയുമായി ചേര്‍ന്ന് കാണുന്ന വീഡിയോ വ്യാജമായി തയാറാക്കിയതാണെന്നും ഇതിന് കറുപ്പന്‍ കൂട്ടുനിന്നുവെന്നുമാണ് പരാതിയില്‍ പറയുന്നത്. നിത്യാനന്ദയുടെ ഭക്തയായിരുന്ന ആരതി റാവുവിനെതിരെയും വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്.

രഞ്ജിത കോടതിയില്‍ സമര്‍പ്പിച്ച പരാതി പ്രകാരം തന്നെയും സ്വാമിയേയും ചേര്‍ത്ത് ലെനിന്‍ ആസൂത്രിതമായും വ്യാജമായും വീഡിയോ ദൃശ്യങ്ങള്‍ ഉണ്ടാക്കിയതായും സ്വാമിയുടെ ഇമേജിന് കളങ്കമുണ്ടാക്കാനായി ഇത് വിവിധ ചാനലുകളിലൂടെ പുറത്തെത്തിച്ചുവെന്നുമാണ് പറയുന്നത്.

പരാതിയുടെ അടിസ്ഥാനത്തില്‍ കോടതിയില്‍ ഹാജരായി തങ്ങളുടെ ഭാഗം വ്യക്തമാക്കാന്‍ കോടതി നേരത്തെ ലെനിനോടും മറ്റുള്ളവരോടും ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഇയാള്‍ എത്തിയിരുന്നില്ല. ഇതിനെത്തുടര്‍ന്നാണിപ്പോള്‍ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്

English summary
The Ramanagaram Court issued a warrant against Lenin Karuppan, the man who exposed the sex scandal of controversial self-styled godman Nityananda, following a complaint filed by actress Ranjitha claiming that the video tapes involving her and Nityananda had been morphed.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X