കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗോപി പ്രശ്‌നം; വനിതാ സഖാവും കുടുങ്ങിയേയ്ക്കും

  • By Lakshmi
Google Oneindia Malayalam News

കൊച്ചി: സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിസ്ഥാനത്തുനിന്നും ഗോപി കോട്ടമുറിക്കലിനെ ഒഴിവാക്കിയ സംഭവത്തില്‍ ഉള്‍പ്പെട്ട വനിത നേതാവിനെതിരെയും പാര്‍ട്ടി നടപടിയെടുക്കുമെന്ന് സൂചന. ഗോപിയ്‌ക്കൊപ്പം പ്രശ്‌നത്തില്‍ അകപ്പെട്ട അഭിഭാഷക പാര്‍ട്ടിയംഗമാണ്.

തൃപ്പൂണിത്തുറ എരിയാകമ്മിറ്റിയ്ക്ക് കീഴിലെ പാര്‍ട്ടി ബ്രാഞ്ചിലാണ് ഇവരുടെ അംഗത്വം. ഇവര്‍ സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡറായിരുന്നു.

ആരോപണമന്വേഷിക്കാന്‍ പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയംഗങ്ങള്‍ ഉള്‍പ്പെട്ട മൂന്നംഗ കമ്മിഷന്‍ രൂപീകരിച്ചിരിക്കുകയാണ്. അന്വേഷണത്തിനൊടുവില്‍ ഇവര്‍ക്കെതിരെയും നടപടിവരുമെന്നാണ് സൂചന.

പാര്‍ട്ടി ആസ്ഥാനമായ ലെനിന്‍ സെന്റര്‍ ഇരുവരും ദുരുപയോഗം ചെയ്തുവെന്ന ആരോപണം ശരിയാണോയെന്നാണു കമ്മിഷന്റെ മുഖ്യഅന്വേഷണവിഷയം. വിഎസ് പക്ഷക്കാര്‍ ഗോപിയെ വീഴ്ത്താന്‍ ഒളിക്യാമറ ഉപയോഗിച്ചുവെന്നുള്ള ആരോപണത്തെത്തുടര്‍ന്ന് അതുസംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്ട്.

സ്വഭാവദൂഷ്യ പ്രശ്‌നത്തില്‍ വിഎസ് പക്ഷക്കാര്‍ വനിതാനേതാവിനെതിരെ പരാതി നല്‍കിയിട്ടില്ല. എന്നാല്‍ പാര്‍ട്ടി സെന്ററില്‍ മോശം സംഭവങ്ങള്‍ നടന്നുവെന്നുറപ്പായാല്‍ വനിതാ നേതാവും കുടുങ്ങാനാണ് സാധ്യത.

ജില്ലാ സെക്രട്ടറിയുടെ ശിപാര്‍ശ പ്രകാരമാണ് 2006ല്‍ ഹൈക്കോടതിയില്‍ സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡര്‍ പദവി വനിതാ നേതാവിനു ലഭിച്ചതെന്നാണ് ഇവര്‍ക്കെതിരെ ഉയരുന്ന ഒരു പ്രധാന ആരോപണം. നിയമനം ലഭിച്ചകാലത്തുതന്നെ ഇത് വിവാദമാവുകയും ചെയ്തിരുന്നു.

English summary
CPM may take action against the woman advocate who were involved in Gopi Kottamurikkal misconduct issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X