സിങ്‍വി:പ്രതികരിക്കാനില്ലെന്ന് ഉമ്മന്‍ചാണ്ടി

അഭിഷേക് സിങ്‍വി യുടേതായി മാധ്യമങ്ങളില്‍ നിന്നു വന്നതില്‍ നിന്നു വ്യത്യസ്തമായ അഭിപ്രായമാണ് അദ്ദേഹം കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയോടു പറഞ്ഞത്. എന്‍ഡോസള്‍ഫാന്‍ പ്രശ്‌നത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിലപാടിനോടുള്ള വിയോജിപ്പ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചിട്ടുണ്ട്- ഉമ്മന്‍ ചാണ്ടി പറഞ്ഞു.
എന്‍ഡോസള്‍ഫാന്‍ നിര്‍മാതാക്കള്‍ക്കു വേണ്ടി സിങ്‍വി സുപ്രീംകോടതിയില്‍ ഹാജരായതു തെറ്റായിപ്പോയെന്നു കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല വെള്ളിയാഴ്ച പറഞ്ഞിരുന്നു.
കോണ്‍ഗ്രസ് വക്താവാണെന്ന കാര്യം സിങ്‍വി മറക്കുന്നു. അദ്ദേഹത്തിന്റെ ഭാഗത്തു നിന്ന് ഇത്തരമൊരു നടപടിയുണ്ടായത് വേദനാജനകമാണ്. പ്രതിഷേധം അദ്ദേഹത്തെ നേരിട്ട് അറിയിക്കും-ചെന്നിത്തല പറഞ്ഞു.
ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് നേതാവ് വിഎം സുധീരനും സിങ്‍വിയെ വിമര്‍ശിച്ചിട്ടുണ്ട്. സിങ്‍വി സുപ്രീം കോടതിയില്‍ ഹാജരായത് അങ്ങേയറ്റത്തെ അനൗചിത്യമാണെന്നാണ് സുധീരന്‍പറഞ്ഞത്.
സ്ഥാപിത താത്പര്യക്കാര്‍ക്കുവേണ്ടി വാദിക്കാന്‍ തയ്യാറായ സിങ്‍വിയെ എഐസിസി വക്താവ് സ്ഥാനത്തുനിന്ന് മാറ്റാന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറാവണമെന്നും അല്ലെങ്കില്‍ ഈ സ്ഥാനത്തുനിന്ന് മാറാന്‍ സിങ്‌വി തയ്യാറാവണമെന്നും സുധീരന്‍ പറഞ്ഞിരുന്നു.
നേരത്തേ ലോട്ടറി കേസില്‍ സിങ്‍വി കോടതിയില്‍ ഹാജരായത് വലിയ വിവാദമായിരുന്നു. ഇതിനെത്തുടര്‍ന്ന് കേരള ഘടകത്തിന്റെ സമ്മര്‍ദ്ദം കാരണം കുറച്ച് നാളത്തേയ്ക്ക് സിങ്‍വിയെ പദവിയില്‍ നിന്നും മാറ്റിയിരുന്നു.












Click it and Unblock the Notifications