തിരുവനന്തപുരം: ജസ്റ്റിസ് കെ ബി കോശി മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍മാനാകും. ചെയര്‍മാനെ തിരഞ്ഞെടുക്കാനുളള സമിതി ഇതിനായി ഗവര്‍ണര്‍ക്ക് ശുപാര്‍ശ നല്‍കി. ഓഗസ്റ്റ് 16നാണ് ഇപ്പോഴത്തെ ചെയര്‍മാന്റെ കാലാവധി അവസാനിക്കുന്നത്.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍, കെ.എം. മാണി എന്നിവരടങ്ങുന്ന സമിതിയാണു കെ ബി കോശിയുടെ പേര് നിര്‍ദേശിച്ചത്. പ്രതിപക്ഷ നേതാവ് ആരുടെയും പേര് നിര്‍ദേശിച്ചില്ല.
പട്‌ന ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസായ കെ ബി കോശി, കേരള ഹൈക്കോടതിയുടെ ആക്ടിങ് ചീഫ് ജസ്റ്റിസായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരള ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ എക്‌സിക്യൂട്ടീവ് ചെയര്‍മാനായും സേവനം ചെയ്തിട്ടുണ്ട്.