കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഎസിനെതിരായ പരാതി ലതിക സുഭാഷ് പിന്‍വലിച്ചു

  • By Nisha Bose
Google Oneindia Malayalam News

 VS Achuthanathan
മലമ്പുഴ: പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനെതിരെ മലമ്പുഴ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന ലതിക സുഭാഷ് നല്‍കിയ അപകീര്‍ത്തി കേസ് പിന്‍വലിച്ചു. വിഎസ്സിന്റെ പ്രായം മാനിച്ചാണ് പരാതി പിന്‍വലിയ്ക്കുന്നതെന്ന് ലതിക സുഭാഷ് പറഞ്ഞു

2011 നിയമസഭ തിരഞ്ഞെടുപ്പിനിടെ ലതിക സുഭാഷിന് എന്തിനാണ് പ്രശസ്തിയെന്ന് നിങ്ങള്‍ക്കറിയാമല്ലോ എന്ന വിഎസിന്റെ പരാമര്‍ശത്തിനെതിരേയാണ് അവര്‍ കോടതിയെ സമീപിച്ചത്.

തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വിഎസിനെതിരെയുള്ള ആയുധമാക്കി യുഡിഎഫ് ഇതിനെ മാറ്റി. സുകുമാര്‍ അഴീക്കോട് ഉള്‍പ്പെടെയുള്ളവര്‍ വിഎസിനെതിരെ കടുത്ത വിമര്‍ശനവുമായി രംഗത്തു വന്നിരുന്നു. സംഭവത്തില്‍ വിഎസ് മാപ്പു പറയണമെന്നും സുകുമാര്‍ അഴീക്കോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഇത് സംബന്ധിച്ചുള്ള പരാതി തള്ളിയിരുന്നു.

English summary
Lathika Subash withdraw the case against opposition leader VS Achuthanathan.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X