ലോറന്‍സ് മറുപടി അര്‍ഹിക്കുന്നില്ല: വിഎസ്

കൊല്‍ക്കത്തയില്‍ സിപിഎം കേന്ദ്രകമ്മിറ്റിയോഗത്തിന് എത്തിയതായിരുന്നു അദ്ദേഹം. ബര്‍ലിന്റെ വീട് സന്ദര്‍ശിച്ചത് മനുഷ്യത്വപരമായ കാര്യം മാത്രമാണെന്നും അതിനെ പാര്‍ട്ടിയുമായി കൂട്ടിക്കുഴയ്‌ക്കേണ്ടതില്ലെന്നും വിഎസ് മുന്‍പ് പറഞ്ഞിരുന്നു. ബര്‍ളിന്‍ രോഗാവസ്ഥയിലായതുകൊണ്ടാണ് അദ്ദേഹത്തെ സന്ദര്‍ശിച്ചതെന്നും വിഎസ് വ്യക്തമാക്കിയിരുന്നു.
മരണം, രോഗം, വിവാഹം തുടങ്ങിയ അവസരങ്ങളില്‍ ആരുടെ വീടുകള്‍ സന്ദര്‍ശിച്ചാലും തെറ്റില്ല. പിണറായിയുടെ മകളുടെ വിവാഹത്തിന് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട എംവി രാഘവനെയും സികെ പത്മനാഭനെയും ക്ഷണിച്ചിരുന്നുവെന്ന കാര്യം വിഎസ് എടുത്തുപറഞ്ഞു. രണ്ടുപേരും വിവാഹത്തില്‍ പങ്കെടുത്തിരുന്നു. എംവി രാഘവനൊപ്പമായിരുന്നു താന്‍ കല്യാണത്തിന് പോയത് എന്നും വിഎസ് പറഞ്ഞിരുന്നു.
എന്നാല്‍ വി.എസ് അച്യുതാനന്ദന്‍ ബര്‍ലിന്‍ കുഞ്ഞനന്തന്‍നായരുടെ വീട്ടില്‍ പോയതു കല്യാണത്തിലോ മരണാനന്തര ചടങ്ങിലോ പങ്കെടുക്കാനല്ലല്ലോ എന്നാണ് സിപിഎം നേതാവ് എം.എം. ലോറന്‍സ് ചോദിക്കുന്നത്. അദ്ദേഹത്തോട് അവിടെ പോകരുതെന്നു പാര്‍ട്ടി പറഞ്ഞിരുന്നു. ഇത് വി.എസ് അനുസരിക്കണമായിരുന്നു. അദ്ദേഹം അച്ചടക്കലംഘനം നടത്തിയിട്ടുണ്ടോയെന്നു പാര്‍ട്ടി പരിശോധിക്കണമെന്നും ലോറന്‍സ് ആവശ്യപ്പെട്ടു.












Click it and Unblock the Notifications