ഗൂഗിള്‍ പ്ലസ് ട്വിറ്ററിനെ പൊട്ടിക്കും?

നിലവില്‍ യുഎസ്സില്‍ 13 ശതമാനം പേര്‍ ഗൂഗിള്‍ പ്ലസ് ഉപയോഗിക്കുന്നുണ്ട്. ഒരു വര്‍ഷത്തിനുള്ളില്‍ 9 ശതമാനം ഉപയോക്താക്കളെ കൂടി ഗൂഗിള്‍ പ്ലസിനു ലഭിക്കുമെന്നാണ് യുഗോവില്‍ നിന്നുള്ള ഒരു സര്‍വ്വേയില്‍ വ്യക്തമാക്കുന്നത്.
ഈ കാലയളവിനുള്ളില്‍ ലോകത്തെ ഒന്നാം നമ്പര്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റായ ഫേസ്ബുക്കിന് 2 ശതമാനം ഉപയോക്താക്കളെ നഷ്ടപ്പെടുമെന്നും സര്‍വ്വേയില്‍ പറയുന്നു. എന്നാല്‍ ട്വിറ്ററും ലിങ്ക്ഡ് ഇന്നും വളര്‍ച്ച കൈവരിയ്ക്കും.
ജൂണ്‍ അവസാനം ആരംഭിച്ച ഗൂഗിള്‍ പ്ലസ് ഫേസ്ബുക്കിനേക്കാളും മൈസ്‌പേസിനേക്കാളും വേഗത്തില്‍ വളരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഒരു മാസത്തിനിടെ ഗൂഗിള്‍പ്ലസിന് 25 മില്യണ്‍ ഉപയോക്താക്കളെ ലഭിച്ചിരുന്നു.












Click it and Unblock the Notifications